ഫ്രാൻസിൽ വെള്ളപ്പൊക്കം; 13 മരണം
text_fieldsപാരിസ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കിഴക്കുപടിഞ്ഞാറൻ ഫ്രാൻസിൽ 13 പേർ മരിച്ചു. മേഖലയിലെ നിരവധി പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയ പ്രളയത്തിൽ അകപ്പെട്ടവരെ ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തിവരുകയാണ്. മാസങ്ങൾകൊണ്ട് ലഭിക്കേണ്ട മഴ മണിക്കൂറുകൾക്കകം പെയ്തിറങ്ങിയതാണ് അപ്രതീക്ഷിത ദുരിതത്തിന് കാരണമായത്.
പലരും വീടുകൾക്കു മുകളിൽ കയറി രക്ഷാപ്രവർത്തകരെ കാത്തുനിൽക്കുകയാണ്. ഒരു നഗരത്തിൽ മാത്രം ഒമ്പതു പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിരവധി റോഡുകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഗതാഗതവും വൈദ്യുതിയിൽ പലയിടത്തും നിലച്ചിരിക്കയാണ്.
വിദ്യാലയങ്ങൾക്ക് അവധി നൽകിയ സർക്കാർ സുരക്ഷിതരായിരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നും നൂറുകണക്കിന് രക്ഷാപ്രവർത്തകരെ മേഖലയിലേക്ക് അയച്ചതായും ഫ്രഞ്ച് സർക്കാർ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.