ഫ്രാൻസിൽ മെലിഞ്ഞ മോഡലുകൾക്ക് വിലക്ക്
text_fieldsപാരിസ്: ഫ്രാൻസിൽ ആരോഗ്യമില്ലാത്ത തീർത്തും മെലിഞ്ഞ ഫാഷൻ രംഗത്തെ മോഡലുകൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമം നിലവിൽ വന്നു. സൗന്ദര്യത്തിെൻറ ഭാഗമായി മോഡലുകൾ ശരീരം മെലിയിച്ച് ആരോഗ്യം നഷ്ടപ്പെടുത്തുന്ന പ്രവണതക്കെതിരാണ് പുതിയ നിയമം. ഇനി മുതൽ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് മോഡലുകൾ സ്വന്തം ശാരീരിക ആരോഗ്യം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇതിൽ ഉയരത്തിന് ആനുപാതികമായുള്ള ഭാരം സൂചിപ്പിക്കുന്ന ബോഡി മാസ് ഇൻറക്സ്(ബി.എം.െഎ) പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ഭക്ഷണം കഴിക്കുന്നതിലെയും ഫാഷൻരംഗത്തെയും തെറ്റായ പ്രവണതകളെ നേരിടാനാണ് നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഒക്ടോബർ ഒന്നു മുതൽ ഫോേട്ടാഷോപ്പിലൂടെ മാറ്റം വരുത്തിയ ഫോേട്ടാകളിൽ അക്കാര്യം രേഖപ്പെടുത്തണമെന്നും നിയമത്തിൽ പറയുന്നുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവും 75,000 യൂറോ (ഏതാണ്ട് 53 ലക്ഷം രൂപ) പിഴയും ലഭിക്കും.ബില്ലിെൻറ പഴയ പതിപ്പിൽ മോഡലുകൾക്ക് ഏറ്റവും കുറഞ്ഞ ബി.എം.െഎ നിർദേശിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ ഫ്രാൻസിലെ മോഡലിങ് ഏജൻസികൾ പ്രതിഷേധം അറിയിക്കുകയായിരുന്നു.
2015ൽ എം.പിമാർ പിന്തുണച്ച ബില്ലിെൻറ അവസാന പതിപ്പിൽ മോഡലിെൻറ ഭാരം, വയസ്സ്, ശരീരഘടന എന്നിവയുടെ അടിസ്ഥാനത്തിൽ അവർ തീർത്തും മെലിഞ്ഞിട്ടാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഡോക്ടറെ അനുവദിക്കുകയായിരുന്നു. അതിയായി മെലിഞ്ഞ മോഡലുകളുടെ ഫോേട്ടാകൾ പ്രചരിപ്പിക്കുന്നത് മാനസികാസ്വാസ്ഥ്യങ്ങളിലേക്കും ആേരാഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് സാമൂഹികക്ഷേമ-ആരോഗ്യ മന്ത്രി മാരിസോൾ ടുറെയ്ൻ അഭിപ്രായപ്പെട്ടു.
ഇറ്റലി, സ്പെയിൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ ഇത്തരം നിയമം നിലവിലുണ്ട്. ഫ്രാൻസിൽ 30,000 മുതൽ 40,000 വരെ പേർ അനറക്സിയ (ഭക്ഷണശീലങ്ങളിലെ വൈകല്യം) ഉള്ളവരാണ്. ഇതിൽ 90 ശതമാനവും സ്ത്രീകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.