ജയ്ശെ മുഹമ്മദിെൻറ സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിക്കും
text_fieldsപാരിസ്: പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിെൻറ ആസ്തികൾ മരവിപ്പിക്കാൻ ഫ്രഞ് ച് സർക്കാർ തീരുമാനിച്ചു. ജയ്ശെ മുഹമ്മദ് സ്ഥാപകൻ മസ്ഉൗദ് അസ്ഹറിനെ യൂറോപ്യൻ യൂനിയെൻറ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തുമെന്നും ഫ്രാൻസ് വ്യക്തമാക്കി.
ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് തീരുമാനം അറിയിച്ചത്. ഭീകരതക്കെതിരായ പോരാട്ടത്തിൽ ഫ്രാൻസും ഇന്ത്യക്കൊപ്പമുണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. യു.എൻ രക്ഷാസമതിയിൽ മസ്ഉൗദ് അസ് ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം ചൈന പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് ഫ്രാൻസിെൻറ നീക്കം.
മസ്ഉൗദിനെ അനുകൂലിക്കുന്ന നിലപാട് ചൈന തുടരുകയാണെങ്കില്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് യു.എന്‍ രക്ഷാസമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മസ്ഉൗദിനെതിരെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഉപരോധങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ചൈന യു.എന്‍ പ്രമേയത്തെ എതിര്‍ത്തത്. പ്രമേയം അവതരിപ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് വീറ്റോ അധികാരമുള്ള ചൈന തടസ്സവാദം ഉന്നയിച്ചതെന്നും നയതന്ത്ര പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
യു.എന്നിൽ പ്രമേയം അവതരിപ്പിച്ചത് ഫ്രാൻസിെൻറ നേതൃത്വത്തിലായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ മസ്ഉൗദ് അസ്ഹറിനെതിരെ നടപടി ശക്തമാക്കാൻ പാകിസ്താനു മേൽ സമ്മർദം വർധിക്കുകയാണ്. ഇതിനിടെയാണ് ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ അസ്ഹറിനെതിരെ നടപടികൾ ശക്തമാക്കി രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.