എതിരാളി നികളസ് ദുപോന്ദ് െഎജാനെ പ്രധാനമന്ത്രിയാക്കുമെന്ന് ലീപെൻ
text_fieldsപാരിസ്: മേയ് ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എതിരാളിയായി മത്സരിച്ച് പുറത്തായ നികളസ് ദുപോന്ദ് െഎജാനെ പ്രധാനമന്ത്രിയായി നിയമിക്കുമെന്ന് തീവ്രവലതു കക്ഷിയായ നാഷനൽ ഫ്രണ്ടിെൻറ പ്രസിഡൻറ് സ്ഥാനാർഥിയായ മരീൻ ലീപെൻ. യൂറോപ്യൻ യൂനിയെൻറ കടുത്ത വിമർശകനാണ് ഇദ്ദേഹം. തങ്ങളിരുവരും ചേർന്ന് െഎക്യസർക്കാർ കെട്ടിപ്പടുക്കും. ഫ്രാൻസിെൻറ അതിർത്തികൾ സുരക്ഷിതമാക്കുമെന്നും അവർ പ്രഖ്യാപിച്ചു. മധ്യവർഗകക്ഷിയുടെ ഇമ്മാനുവേൽ മാക്രോണിനെതിരെ വോട്ടർമാരുടെ പ്രീതി പിടിച്ചുപറ്റാനാണ് ലീപെന്നിെൻറ ശ്രമം. ദേശീയവാദിയായ നികളസിെൻറ നയങ്ങൾ ലീപെന്നിെൻറ നാഷനൽ ഫ്രണ്ടുമായി ചേർന്നുേപാകുന്നതാണ്. ഏപ്രിൽ 23നു നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 4.7 ശതമാനം േവാട്ടുകൾ നേടി നികളാസ് പുറത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.