കാട്ടുതീ പടരുന്നു; ഫ്രാൻസിൽ പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു
text_fieldsപാരിസ്: ദക്ഷിണ ഫ്രാൻസിൽ കാട്ടുതീ പടർന്നുപിടിച്ചതിനെ തുടർന്ന് പതിനായിരത്തോളം പേരെ രാത്രിയിൽ ഒഴിപ്പിച്ചു.തീപിടിത്തം നിയന്ത്രണാതീതമായതോടെ ഫ്രാൻസ് യൂറോപ്യൻ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
വേനൽ കാലത്ത് ധാരാളം ആളുകളെത്തുന്ന പ്രദേശത്തിന് സമീപമാണ് തീ ആളിപ്പടർന്നത്. ഇതിനാൽ അപകടസാധ്യത മുന്നിൽ കണ്ടാണ് രാത്രിയോടെ ഒഴിപ്പിച്ചത്.
കനത്ത ചൂടിൽ വൃക്ഷങ്ങൾ ഉണങ്ങിയതും കനത്ത കാറ്റുമാണ് തീ പടരാൻ കാരണമായത്. ചൊവ്വാഴ്ച നാലായിരത്തോളം അഗ്നിശമന സേനാംഗങ്ങൾ തീയണക്കാനായി രംഗത്തിറങ്ങി. ഇറ്റലിയിൽനിന്ന് തീയണക്കുന്ന സജ്ജീകരണങ്ങളുമായി സംഘമെത്തിയിട്ടുണ്ട്.
സംഭവത്തിൽ 12 അഗ്നിശമന സേനാംഗങ്ങൾക്കും 15 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മെഡിറ്ററേനിയൻ തീരത്തെ 4000 ഹെക്ടർ പ്രദേശം ഇതിനകം അഗ്നി വിഴുങ്ങിയതായാണ് അധികൃതരുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.