ഫ്രാൻസ് തെരഞ്ഞെടുപ്പ്: മാക്രോണിന്റെ പാർട്ടിക്ക് വൻ വിജയം
text_fieldsപാരിസ്: ഫ്രാൻസിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ ഒൻമാർഷ് പാർട്ടിക്ക് വൻ വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ദേശീയ അസംബ്ലിയിലെ 577ൽ 361 സീറ്റുകൾ മാക്രോണിന്റെ പാർട്ടി നേടി. റിപ്പബ്ലിക്കൻ പാർട്ടി സഖ്യത്തിന് 126ഉം സോഷ്യലിസ്റ്റ് പാർട്ടി സഖ്യത്തിന് 46ഉം ലാ ഫ്രാൻസ് ഇൻസോമൈസ് 26ഉം നാഷണൽ ഫ്രണ്ട് എട്ടും മറ്റു പാർട്ടികൾ 10ഉം സീറ്റുകളും നേടി. 577അംഗ പാർലമെന്റിൽ ഭൂരിപക്ഷം തികക്കാൻ 289 സീറ്റുകൾ വേണം.
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ ഇൻവെസ്റ്റ്മെന്റ് ബാങ്കറും മിതവാദിയുമായ ഇമ്മാനുവൽ മാക്രോൺ 65.5 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്. കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയതയും മുഖമുദ്രയാക്കിയ മരീൻ ലീപെന്നോയെയാണ് മക്രോൺ പരാജയപ്പെടുത്തിയത്. ലീപെന്നോക്ക് 34.9 ശതമാനം വോട്ട് ലഭിച്ചു.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച മാക്രോൺ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കണം. പാർലമെന്റിൽ പാർട്ടിക്ക് ഭൂരിപക്ഷമില്ലെങ്കിൽ പ്രസിഡൻറിന്റെ അധികാരം പരിമിതമായിരിക്കും. നിലവിൽ മാക്രോണിന്റെ പാർട്ടിക്ക് എം.പിമാരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.