ഫുകുഷിമ ആണവദുരന്തം: എട്ടുവർഷത്തിനു ശേഷം പ്രദേശം ഭാഗികമായി തുറന്നു
text_fieldsടോക്യോ: ജപ്പാനിലെ ഫുകുഷിമ ആണവദുരന്തത്തിന് എട്ടുവർഷത്തിനു ശേഷം മേഖല ഭാഗികമാ യി ജനജീവിതത്തിന് തുറന്നുകൊടുത്തു. ആണവനിലയത്തിന് സമീപമുള്ള രണ്ടു നഗരങ്ങള ിൽ ഒന്നായ ഒകുമയുടെ 40 ശതമാനം ഭാഗത്തെ വിലക്കാണ് നീക്കിയത്. ഇത്രയും ഭാഗത്തെ ആണവ ശുദ് ധീകരണം പൂർത്തിയായതായും ഇവിടെ ജനവാസത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്നും അധികൃ തർ വ്യക്തമാക്കി.
പക്ഷേ, ദുരന്തത്തിനു മുമ്പുള്ള 10,341 ഒകുമ വാസികളിൽ 367 പേർ മാത്രമാണ് സ്ഥിരതാമസക്കാരായി രജിസ്റ്റർ ചെയ്തിരുന്നത് എന്നതിനാൽ അധികം പേർ മടങ്ങിവരാൻ സാധ്യതയില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഒരു സർവേയിൽ 12.5 ശതമാനം ആൾക്കാർ മാത്രമേ മടങ്ങാൻ ആഗ്രഹിക്കുന്നുള്ളൂവെന്ന് വ്യക്തമായിരുന്നു. തങ്ങളുടെ പഴയ വീടുകൾ പരിപാലിക്കാനും മറ്റുമായി പകൽസമയത്ത് ഒകുമയിൽ വരാൻ പ്രദേശവാസികളെ അനുവദിച്ചുതുടങ്ങിയിരുന്നു. എന്നാൽ, 21 വീടുകളിലെ 48 പേർ മാത്രമാണ് രാത്രിവാസത്തിന് രജിസ്റ്റർ ചെയ്ത്. ഈ മേഖലയിലെ വീടുകളും സ്ഥാപനങ്ങളും എട്ടുവർഷമായി വിജനമായി കിടക്കുകയാണ്. ആണവ ശുദ്ധീകരണം പൂർത്തിയായെങ്കിലും വാസയോഗ്യ മേഖലയാക്കി മാറ്റിയെടുക്കാൻ ഇനിയും പണിയുണ്ട്.
2011 മാർച്ച് 11നാണ് കിഴക്കൻ ജപ്പാനിലെ ഫുകുഷിമയിൽ ആണവ ദുരന്തമുണ്ടാകുന്നത്. ഭൂമികുലുക്കത്തെ തുടർന്നുണ്ടായ സൂനാമിയാണ് കടൽത്തീര മേഖലയിലെ ആണവ റിയാക്ടറിനെ ബാധിച്ചത്. ആണവ വികിരണം ഉണ്ടായതിനെ തുടർന്ന് മേഖലയൊന്നാകെ ഒഴിപ്പിച്ചു. ഒന്നരലക്ഷത്തിലേറെ സ്ഥലവാസികളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു.
ആണവവികിരണം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ നിരോധിത മേഖലയായും പ്രഖ്യാപിച്ചു. കഴിഞ്ഞവർഷങ്ങളിൽ ഏറെ ശ്രമകരമായി ആണവശുദ്ധീകരണ പ്രക്രിയ ഇവിടെ നടന്നുവരുകയാണ്. മേൽമണ്ണ് മുഴുവൻ നീക്കിയും മരങ്ങളും സസ്യങ്ങളും ഒന്നടങ്കം വെട്ടിമാറ്റിയും കെട്ടിടങ്ങളും റോഡുകളും ശുദ്ധീകരിച്ചുമാണ് റേഡിയേഷൻ തടയാനുള്ള നീക്കങ്ങൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.