ജി20 ഉച്ചകോടി: മുഹമ്മദ് ബിൻ സൽമാൻ അർജൻറീനയിൽ
text_fieldsബ്വേനസ് എയ്റിസ്: 19 ലോകനേതാക്കൾ പെങ്കടുക്കുന്ന ദ്വിദിന ജി20 ഉച്ചകോടി വെള്ളിയാഴ്ച തുടങ്ങും. ഉച്ചകോടിക്കായി സൗദി കിരീടാവകാശി മുഹമ്മദ ്ബിൻ സൽമാൻ അർജൻറീനയിലെത്തി. അർജൻറീന വിദേശകാര്യമന്ത്രി ജോർജ് ഫ്യൂരി അദ്ദേഹത്തെ സ്വീകരിച്ചു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി മുഹമ്മദ ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തും.
ഇസ്തംബൂളിലെ സൗദി കോൺസുലേറ്റിൽ മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ടശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരിക്കുമത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള ട്രംപിെൻറ കൂടിക്കാഴ്ചയാണ് ഉച്ചകോടിയിൽ ലോകം ഉറ്റുനോക്കുന്ന മറ്റൊന്ന്. ജനുവരി മുതൽ തുടങ്ങിയ വ്യാപാരയുദ്ധത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
മാറിത്താമസിക്കാൻ നിർദേശം
ബ്വേനസ് എയ്റിസ്: ഇൗ മാസം 30ന് തുടങ്ങുന്ന ജി.20 ഉച്ചകോടിയുടെ വേദിയായ ബ്വേനസ് എയ്റിസിൽനിന്ന് മാറിത്താമസിക്കണമെന്ന് തദ്ദേശവാസികൾക്ക് സർക്കാർ ഉത്തരവ്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായാണ് നിർദേശം. ഉച്ചകോടി അവസാനിക്കുന്നതു വരെ ബ്വേനസ് എയ്റിസിലേക്കുള്ള എല്ലാ വിമാനങ്ങളും ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങളും റദ്ദാക്കും.
ഗതാഗത സംവിധാനങ്ങൾ റദ്ദാക്കുന്നത് നഗരത്തിലെ 1.2 കോടിയോളംവരുന്ന ജനങ്ങളെ ബാധിക്കും. വെള്ളിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷക്കായി നഗരത്തിലുടനീളം 22,000 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. ഉച്ചകോടി അലേങ്കാലമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷനടപടികളെന്ന് മന്ത്രി പട്രീഷ്യ ബുൾറിച്ച് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.