ജി7 ഉച്ചകോടി: ഒറ്റപ്പെട്ട് ട്രംപ്
text_fieldsഒാട്ടവ: അതിസമ്പന്ന രാഷ്ട്രങ്ങൾ സമ്മേളിച്ച ജി7 ഉച്ചകോടിയിൽ ഒറ്റപ്പെട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂനിയൻ, അയൽക്കാരായ കാനഡ, മെക്സികോ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് യു.എസ് കനത്ത നികുതി ചുമത്തിയതിനു പിന്നാലെ ചേർന്ന ഉച്ചകോടിയിലാണ് സഖ്യരാഷ്ട്രങ്ങൾ ട്രംപിനെതിരെ രംഗത്തുവന്നത്.
കാനഡയിലെ ക്യുബെകിൽ ലാ മാൽബെയ് പട്ടണത്തിൽ വെള്ളിയാഴ്ച ആരംഭിച്ച ഉച്ചകോടി ട്രംപിെൻറ ഏകാധിപത്യ നടപടികൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ചും ആവശ്യം വന്നാൽ യു.എസിനെ മാറ്റിനിർത്തുമെന്ന മുന്നറിയിപ്പ് നൽകിയുമാണ് ശനിയാഴ്ച സമാപിച്ചത്. പതിവുപോലെ എല്ലാ അംഗരാഷ്ട്രങ്ങളും ഒപ്പുവെച്ച പൊതുപ്രമേയം പുറത്തുവിടാതെയായിരുന്നു ഇത്തവണ ഉച്ചകോടിക്ക് തുടക്കമായത്.
വ്യാപാര വിഷയങ്ങൾക്കു പുറമെ കാലാവസ്ഥ വ്യതിയാനം, ഇറാൻ ബന്ധം, ഇസ്രായേൽ- ഫലസ്തീൻ പ്രശ്നം തുടങ്ങി നിരവധി വിഷയങ്ങളിൽ യു.എസും മറ്റു രാഷ്ട്രങ്ങളും തമ്മിലെ ഭിന്നത പരിപാടികളിലുടനീളം മറനീക്കി. ട്രംപിന് ഒറ്റപ്പെടുന്നത് പ്രയാസമാകില്ലെങ്കിലും അവശ്യഘട്ടത്തിൽ മറ്റ് ആറു രാഷ്ട്രങ്ങൾ ചേർന്ന് ഉടമ്പടിയുണ്ടാക്കുന്നത് പരിഗണിക്കേണ്ടിവരുമെന്നായിരുന്നു ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ പ്രതികരണം.
യു.എസുമായി രഞ്ജിപ്പിെൻറ സ്വരം പ്രകടമാക്കുന്നതിനു പകരം വിയോജിപ്പ് പരസ്യമാക്കലാണ് നല്ലെതന്ന് ജർമൻ ചാൻസലർ അംഗല മെർകലും അഭിപ്രായപ്പെട്ടത് ഭിന്നതയുടെ തീവ്രത പ്രകടമാക്കുന്നതായി. മേയ് 31ന് യു.എസ് നടപ്പാക്കിയ പുതിയ നികുതികൾക്ക് ജി7 അംഗരാജ്യങ്ങൾ ഉൾപ്പെടെ സമാന നികുതികളുമായി പ്രതികരിച്ചിരുന്നു.
യു.കെ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ജർമനി, കാനഡ, യു.എസ് എന്നിവയാണ് ജി7 അംഗരാഷ്ട്രങ്ങൾ. നേരത്തേ ജി8 ആയിരുന്നെങ്കിലും യുക്രെയ്െൻറ ഭാഗമായ ക്രീമിയ കൈവശപ്പെടുത്തിയ റഷ്യയെ 2014ൽ പുറത്താക്കിയതോടെയാണ് ജി7 ആയി ചുരുങ്ങിയത്.
സാമ്പത്തിക വിഷയങ്ങളാണ് ഉച്ചകോടിയിൽ പരിഗണിക്കപ്പെടാറെങ്കിലും ഇത്തവണ യു.എസിനെതിരായ നീക്കങ്ങൾക്കായിരുന്നു പ്രാമുഖ്യം. റഷ്യയെ തിരിച്ചുകൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് നേരത്തേ ട്രംപ് ആവശ്യപ്പെെട്ടങ്കിലും മറ്റു രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി എതിർത്തതോടെ യു.എസ് നീക്കം പാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.