പെൺ വിദ്യാഭ്യാസത്തിന് 300 കോടി ഡോളർ വകയിരുത്തി ജി 7 ഉച്ചകോടി
text_fieldsഒാട്ടവ: ലോകത്തുടനീളം മോശം സാഹചര്യത്തിൽ ജീവിതം ഇരുളടയുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള കൈത്താങ്ങായി 300 കോടി ഡോളർ വകയിരുത്തി ജി7 ഉച്ചകോടി.
അഭയാർഥിജീവിതം അടക്കം സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ജീവിതം തള്ളിനീക്കുന്ന വനിതകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിനായി ഒറ്റയിരുപ്പിൽ വൻതുക നീക്കിവെക്കുന്നതായി കനഡയിലെ ക്യുബെക് റിസോർട്ടിൽ നടന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. അതിൽ 30കോടി ഡോളർ കനഡയുടെ സംഭാവനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി മലാല യൂസുഫ് സായി അടക്കമുള്ള സ്ത്രീവിമോചക-മനുഷ്യാവകാശ പ്രവർത്തകർ ട്രൂഡോക്കു മുന്നിൽ ഇൗ വിഷയം ഉന്നയിച്ചിരുന്നുവെന്നും ഇവരുടെ ആവശ്യം മുൻനിർത്തിയാണ് നടപടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇത് കൂടുതൽ പെൺകുട്ടികളിൽ പ്രതീക്ഷ പകരുന്നതാണെന്നും സ്വന്തം നിലയിൽതന്നെ ഭാവി കെട്ടിപ്പടുക്കാൻ അവരെ സഹായിക്കുമെന്നും പാകിസ്താനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവർത്തിച്ചതിെൻറ പേരിൽ ആക്രമണത്തിനിരയായ മലാല പറഞ്ഞു. ലോകത്തുടനീളമുള്ള 80 ലക്ഷത്തിലേറെ പെൺകുട്ടികൾക്കും കൗമാരക്കാർക്കും ഇതിെൻറ ഗുണം ലഭിക്കും. ബാലവിവാഹം, ബാലവേല എന്നിവ നടമാടുന്ന ദരിദ്ര-വികസ്വര രാജ്യങ്ങളിൽ ഇൗ ഫണ്ട് വിനിയോഗിക്കും. മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള കാലയളവിനുള്ളിലായിരിക്കും ഫണ്ട് നൽകിത്തീർക്കുക.
ഇതിനു പുറമെ, സമുദ്രത്തിന് ഭീഷണിയാവുന്ന പ്ലാസ്റ്റിക് മാലിന്യത്തിെൻറ തോത് കുറച്ചുകൊണ്ടുവരാനുള്ള പൊതു പ്രതിജ്ഞ എടുത്തുകൊണ്ടാണ് ജി7 ഉച്ചകോടി സമാപിച്ചത്.
2030തോടെ പ്ലാസ്റ്റിക് റീ സൈക്ലിങ് 100 ശതമാനമാക്കിമാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജർമൻ ചാൻസലർ അംഗലാ മെർക്കലും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും പിന്നീട് മാധ്യമപ്രവർത്തകേരാട് പറഞ്ഞു.
പ്ലാസ്റ്റിക് കവറുകൾക്ക് ബദലായ മാർഗങ്ങൾ കൊണ്ടുവരുമെന്നും അവർ അറിയിച്ചു. എന്നാൽ, അമേരിക്കയും ജപ്പാനും ഇക്കാര്യത്തിൽ ഒരു ഉറപ്പും നൽകിയില്ല.
ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങൾ 2015 ഒാടെ 90 ശതമാനം പ്ലാസ്റ്റിക് ബോട്ടിലുകളും റീ സൈക്കിൾ ചെയ്യാൻ നേരത്തെതന്നെ യൂറോപ്യൻ യൂനിയനിൽ െഎക്യപ്പെട്ടിട്ടുണ്ട്.
ട്രൂഡോയെ ആക്രമിച്ച് ട്രംപ്
ഒാട്ടവ: ജി7 വേദിയിൽ അംഗരാജ്യങ്ങളുമായി അഭിപ്രായ െഎക്യത്തിലെത്താതെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തീരുവ വർധിപ്പിച്ച വിഷയത്തിൽ ട്രംപ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വ്യക്തിഹത്യ നടത്തുകയും ചെയ്തു. വൈകിയെത്തിയ ട്രംപ് സിംഗപ്പൂരിലേക്ക് പോകുന്നതിനായി നേരത്തേ വേദി വിട്ടിരുന്നു.
അടുത്തിടെ ട്രംപ് മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഉരുക്കിെൻറയും അലൂമിനിയത്തിെൻറയും ഇറക്കുമതിത്തീരുവ യഥാക്രമം 25ഉം 10ഉം ശതമാനമായി വർധിപ്പിച്ചിരുന്നു. തീരുവ റദ്ദാക്കുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ട്രംപിെൻറ ഭാഗത്തുനിന്നുണ്ടായില്ല. ഇതേക്കുറിച്ച് ട്രൂഡോ ഉച്ചകോടിക്കു ശേഷം നടന്ന വാർത്തസമ്മേളനത്തിൽ സൂചിപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞയുടൻ ട്വിറ്ററിലൂടെ ജസ്റ്റിൻ ട്രൂഡോയെ വിമർശിക്കുകയായിരുന്നു.
‘‘പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാവമാണെന്ന് അഭിനയിക്കുകയാണ്. സത്യത്തിൽ അദ്ദേഹം സത്യസന്ധതയില്ലാത്തവനും ദുർബലനുമാണ്. അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമാണ്. യു.എസ് തീരുവ അപമാനമാണെന്നാണ് ട്രൂഡോ പറഞ്ഞത്. യഥാർഥത്തിൽ കാനഡയാണ് ഞങ്ങളുടെ കർഷകരിൽനിന്നും കമ്പനികളിൽനിന്നും അധികതീരുവ ഇൗടാക്കുന്നത്. ഉച്ചകോടിയുടെ വിജ്ഞാപനത്തിൽ ഒപ്പുവെക്കരുതെന്ന് തെൻറ പ്രതിനിധികൾക്ക് നിർദേശം നൽകിയിട്ടുണ്ട്’’ -ഇങ്ങനെയായിരുന്നു ട്രംപിെൻറ ട്വീറ്റ്. ട്രൂഡോക്കു നേരെയുള്ള ട്രംപിെൻറ ആക്രമണം അപ്രതീക്ഷിതവും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ഇടയാക്കുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.