ഗാന്ധിയുടെ അപൂർവ രേഖാചിത്രം ബ്രിട്ടനിൽ ലേലം ചെയ്തു
text_fieldsലണ്ടൻ: മഹാത്മ ഗാന്ധിയുടെ അപൂർവ പെൻസിൽ രേഖാചിത്രം 32,500 പൗണ്ടിന് (2709342.25 രൂപ) ബ്രിട്ടനിൽ ലേലം ചെയ്തു. പ്രതീക്ഷിച്ചതിനെക്കാൾ നാലിരട്ടി വിലയാണ് ചിത്രത്തിന് ലഭിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും സുഭാഷ് ചന്ദ്ര ബോസിെൻറ മൂത്തസഹോദരനുമായ ശരത് ചന്ദ്രബോസിെൻറ കുടുംബത്തിന് ഗാന്ധിജിയെഴുതിയ കത്തുകളും 37,500 പൗണ്ടിന് (3127769 രൂപ) ലേലത്തിൽ വിറ്റു.
സാധാരണ ഫോേട്ടാക്ക് പോസ് ചെയ്യാൻ മടികാണിക്കുന്ന ഗാന്ധിയുടെ അപൂർവചിത്രങ്ങളിലൊന്നാണിതെന്ന് ഒാക്ഷൻ ഹൗസ് അധികൃതർ പറഞ്ഞു. തറയിലിരുന്ന് ജാഗ്രതയോടെ എഴുതുന്ന ഗാന്ധിയാണ് ചിത്രത്തിലുള്ളത്. സത്യം ദൈവമാണ്/ എം.കെ ഗാന്ധി/ 4.12.31 എന്നും ചിത്രത്തിന് താഴെ രേഖപ്പെടുത്തിയതും കാണാം.
ഭരണഘടന പരിഷ്കരണങ്ങളെ കുറിച്ച് ചർച്ചചെയ്യാൻ ബ്രിട്ടീഷ് സർക്കാർ വിളിച്ചുചേർത്ത വട്ടമേശസമ്മേളനത്തിൽ പെങ്കടുക്കാൻ 1931ൽ ഗാന്ധി ലണ്ടനിൽ എത്തിയപ്പോൾ േജാൺ ഹെൻറി ആംഷിറ്റ്സ് എന്ന കലാകാരനാണ് ചിത്രം വരച്ചത്. കിങ്സ്ലി ഹാളിലായിരുന്നു അന്ന് ഗാന്ധിജി താമസിച്ചിരുന്നത്. ‘ബംഗാൾ െഎക്യത്തിനായി നിങ്ങൾ സമരം ഉപേക്ഷിക്കൂവെന്നും ബംഗാൾ വിഭജനത്തിലേക്കു നയിച്ച സാഹചര്യം അവസാനിപ്പിക്കണ’മെന്നും ശരത്ചന്ദ്രനെഴുതിയ കത്തിൽ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തിന് 8000-12000നുമിടെ പൗണ്ട് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. കത്തിന് 23,000-33,000നുമിടെ പൗണ്ടും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.