പോളിഷ് മേയറെ അക്രമി കുത്തി പരിക്കേൽപിച്ചു
text_fieldsവാർസോ: സ്േറ്റജ് പരിപാടിയിൽ പെങ്കടുക്കവെ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ വെച്ച് പോളിഷ് മേയറെ അക്രമ ി കുത്തി പരിക്കേൽപിച്ചു. പോളിഷ് നഗരമായ ഡാൻസ്കിലെ മേയർ പവൽ അഡമോവിക്സിനാണ് കുത്തേറ്റത്.
സർക്കാർ ആശു പത്രിയിൽചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി ധനസമാഹരണാർത്ഥം നടത്തിയ ജീവകാരുണ്യ പരിപാടിക്കിടെയായിരുന്നു സംഭവം. സ്റ്റേജിലേക്ക് അതിക്രമിച്ചുകയറിയ 27കാരൻ മേയറെ കത്തികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായിപരിക്കേറ്റ മേയറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിയെ പൊലീസ് സംഭവ സ്ഥലത്തുവെച്ചു തന്നെ കസ്റ്റഡിയിലെടുത്തു. അക്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മേയറുടെ ഹൃദയം ഉൾപ്പെടെയുള്ള ആന്തരാവയവങ്ങൾക്ക് പരിക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായ മേയറുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സ്റ്റീഫൻ എന്ന ക്രിമിനൽ പശ്ചാത്തലമുള്ള 27കാരനാണ് അക്രമിയെന്ന് പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണകൂടം തന്നെ പീഡിപ്പിച്ചുവെന്നും നിരപരാധിയായ താൻ തടവിലാക്കപ്പെട്ടുവെന്നും ഇയാൾ സംഭവശേഷം പരിപാടി കാണാനെത്തിയവരോട് ആക്രോശിച്ചിരുന്നു. 1998 മുതൽ ഡാൻസ്കിലെ മേയറാണ് പവൽ അഡമോവിക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.