ജർമനിയിൽ ആനെഗ്രെത് ക്രംപ്-കറൻബവർ മെർകലിന്റെ പിൻഗാമി
text_fieldsബർലിൻ: ജർമനിയിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയന് (സി.ഡി.യു) ഇനി പുതിയ നേതാവ്. ആനെഗ്രെത് ക്രംപ്-കറൻ ബവർ ആണ് 18 വർഷമായി സ്ഥാനത്തു തുടരുന്ന ജർമൻ ചാൻ സലർ അംഗല മെർകലിെൻറ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. 64 കാരിയായ മെർകൽ പാർട്ടി നേതൃസ്ഥാനം രാജിവെക്കുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, 2021 വരെ ചാൻസലർ സ്ഥാനത്തു തുടരും.
ഹാംബർഗിലെ പാർട്ടി കോൺഗ്രസിൽ 999 പ്രതിനിധികൾ രഹസ്യ ബാലറ്റിലൂടെയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ഫ്രെഡ്റിച്ച് മെർസിനെയാണ് ആനെഗ്രെത് ക്രംപ്-കറൻബവർ പരാജയപ്പെടുത്തിയത്. മെർകൽ അനുകൂലിയായ കറൻബവറിന് 517 മെർസിന് 482 വോട്ടുമാണ് ലഭിച്ചത്. കറൻബവർ ആയിരിക്കും 2021 ഒക്ടോബറിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.ഡി.യുവിെൻറ സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.