Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2020 1:22 AM GMT Updated On
date_range 23 March 2020 1:22 AM GMTചികിത്സിച്ച ഡോക്ടർക്ക് കോവിഡ്; മെർക്കൽ സ്വയം ക്വാറൻറീനിൽ പ്രവേശിച്ചു
text_fieldsbookmark_border
ബെർലിൻ: ചികിത്സിച്ച ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ സ്വയം ക്വാറൻറീനിൽ പ്രവേശിച്ചു. അവരുടെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മെർക്കലിന് പ്രതിരോധ കുത്തിവെപ്പ് നൽകിയ ഡോക്ടർക്കാണ് കോവിഡ് 19 രോഗബാധയേറ്റത്.
നേരത്തെ ജർമനിയിൽ കൊറോണ വൈറസിൻെറ വ്യാപനം തടയാൻ ‘കോൺടാക്ട് ബാൻ രാജ്യം ഏർപ്പെടുത്തിയിരുന്നു. ജനങ്ങൾ പരസ്പരം ഇടപഴകുന്നത് നിയന്ത്രിക്കാൻ കടുത്ത നടപടി സ്വീകരിക്കുമെന്നും രണ്ടിൽ കൂടുതൽ ആളുകൾ ഒരുമിച്ചു കൂടുന്നത് ജർമനിയിൽ നിരോധിക്കുമെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story