ജർമൻ ചർച്ചിൽ ഹിറ്റ്ലർക്കായി ഇപ്പോഴും മണിമുഴക്കം
text_fieldsബർലിൻ: അമേരിക്കയും യൂറോപ്പും വ്യാപകമായ തോതിൽ വംശീയ വിേദ്വഷ ചിന്തകളുടെ പിടിയിലമർന്നുകൊണ്ടിരിക്കെ ഏറ്റവും കടുത്ത വംശീയവാദിയായ അഡോൾഫ് ഹിറ്റ്ലറുടെ സ്വസ്തിക ചിഹ്നം പേറുന്ന പള്ളിമണി ജർമനിയിൽ കെണ്ടത്തി. ചിഹ്നത്തിനു മീതെയായി ‘എല്ലാം പിതൃഭൂമിക്കുവേണ്ടി’ എന്ന ഹിറ്റ്ലറുടെ ഉദ്ധരണിയും അദ്ദേഹത്തിെൻറ നാമവും മുദ്രണം ചെയ്തിട്ടുണ്ട്.
ജർമനിയിലെ ഹരിതാഭമായ ഹെർശീം ആംബെർഗിൽ കണ്ടെത്തിയ ഇൗ പള്ളിമണി ഉടൻ നീക്കംചെയ്യണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവന്നപ്പാൾ ഇത്തരം പള്ളിമണികൾ ചരിത്രസ്മാരകങ്ങളായി നിലനിർത്തുകയാണുവേണ്ടതെന്ന ബദൽ നിർദേശവുമായി മറ്റൊരു വിഭാഗവും രംഗപ്രവേശം ചെയ്തു. ഇതോടെ ഹിറ്റ്ലറും നാസിസവും വീണ്ടും ജർമൻ ചർച്ചാവേദികളിൽ അഗ്നിചിതറുന്ന വാഗ്വാദങ്ങൾക്ക് വഴിമരുന്നിട്ടു.
നാസിസത്തിനും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനും ആതിഥ്യമരുളിയ ജർമനിയിൽ ചരിത്രസ്മാരകങ്ങളുടെ മൂല്യം വർധിക്കുന്ന പ്രവണതയും സാമൂഹിക ചിന്തകരെ ഉത്കണ്ഠാകുലരാക്കുന്നു.
മുൻകാല മർദക വാഴ്ചയുടെ ശേഷിപ്പുകളുമായി രാജിയാകുന്ന പ്രവണതക്ക് ഇതര ഭാഷകൾക്ക് അന്യമായ പ്രത്യേക പദാവലിക്ക് രൂപം നൽകിയവരാണ് ജർമൻ ജനത. എന്നാൽ, ജർമനിയുടെ ധൈഷണിക അനിശ്ചിതത്വങ്ങളെ കൂടുതൽ സങ്കീർണമാക്കുന്ന ചരിത്രയാഥർഥ്യങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്ന നിഗമനവും സാമൂഹിക നിരീക്ഷകർ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.