തീവ്രവലതുപക്ഷത്തിെൻറ മുന്നേറ്റത്തിൽ പ്രതിഷേധം; ആശങ്ക
text_fields
ബർലിൻ: ജർമൻ പൊതുതെരഞ്ഞെടുപ്പിൽ നാലാമതും ചാൻസലറായി അംഗലാ മെർകൽ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ഇതോടെ ലോക യുദ്ധാനന്തരം ജർമനിയെ ഏറ്റവും കൂടുതൽ കാലം നയിക്കാനുള്ള ചരിത്രനിയോഗമാണ് മെർകലിന് കൈവന്നിരിക്കുന്നത്. അതേസമയം, ഫലം വന്നതോടെ തീവ്രവലതുപക്ഷ കക്ഷിയായ ആൾട്ടർേനറ്റീവ് ഫോർ ജർമനിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി.മെർകലിെൻറ മധ്യ-വലത് ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേരത്തെ പ്രവചിക്കപ്പെട്ടതുപോെല 33 ശതമാനം വോട്ടുകളാണ് നേടിയത്. ഇത് 2013നെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണ്. പ്രധാന എതിരാളിയും സഖ്യകക്ഷിയുമായ സോഷ്യൽ ഡെമോക്രാറ്റുകൾ 21 ശതമാനം വോട്ടുകളാണ് നേടിയത്. ഇത് പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ്.
നവ നാസികളെന്ന് അറിയപ്പെടുന്ന തീവ്രവലതുപക്ഷ കക്ഷിയായ ആൾട്ടർേനറ്റീവ് ഫോർ ജർമനി 13 ശതമാനം വോേട്ടാടെ മൂന്നാം സ്ഥാനത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽതന്നെ ആശങ്ക വിതച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഒരു തീവ്രവലതുപക്ഷ പാർട്ടി പാർലമെൻറിൽ സാന്നിധ്യമറിയിക്കുന്നത് ആദ്യമായാണ്. 2013ലെ തെരെഞ്ഞടുപ്പിൽ എ.എഫ്.ഡി 4.2 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയിരുന്നത്. ഇൗ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം എ.എഫ്.ഡിയുടെ മുന്നേറ്റമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എ.എഫ്.ഡിയുടെ മുന്നേറ്റത്തിൽ രാജ്യത്ത് വിവിധയിടങ്ങളിൽ പ്രതിേഷധം അരങ്ങേറി. തെരഞ്ഞെടുപ്പ് ഫലം വന്ന ഞായറാഴ്ച ആയിരക്കണക്കിനാളുകൾ തലസ്ഥാന നഗരിയായ ബർലിനിൽ എ.എഫ്.ഡിക്കെതിരെ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി തെരുവിലിറങ്ങി. വിജയത്തെ ‘വിപ്ലവം’ എന്നാണ് പാർട്ടിയുടെ മുതിർന്ന അംഗവും ഹിറ്റ്ലറുടെ ധനകാര്യമന്ത്രിയുടെ പേരമകനുമായ ബ്രട്ടിക്സ് വിശേഷിപ്പിച്ചത്. അതേസമയം, ഇതിനേക്കാൾ മികച്ച ഫലമാണ് പ്രതിക്ഷിച്ചിരുന്നതെന്ന് ചാൻസലർ അംഗലാ മെർകൽ പ്രതികരിച്ചു. എ.എഫ്.ഡിക്ക് വോട്ടുചെയ്തവരുടെ ആശങ്കകൾ കൂടി പരിഹരിച്ച് അവരെകൂടി കൂടെ ചേർക്കാനാണ് ശ്രമിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.