ഒന്നാം ലോകയുദ്ധകാലത്തെ ജർമൻ അന്തർവാഹിനി കണ്ടെത്തി
text_fieldsബ്രസൽസ്: ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിക്കിടന്ന ജർമൻ നിർമിത അന്തർവാഹിനി തകർന്ന നിലയിൽ കണ്ടെത്തിയതായി ബെൽജിയൻ ഉദ്യോഗസ്ഥർ. ബെൽജിയത്തിെൻറ ഒാസ്റ്റെൻറ് തുറമുഖത്തോടടുത്ത് നൂറടി താഴ്ചയിൽ ആണ് ഇത് കിടക്കുന്നത്.
23ഒാളം ജീവനക്കാർ ഇതിൽ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. 1914 -18 കാലയളവിൽ ജർമനി പുറത്തിറക്കിയ 11ാമത് അന്തർവാഹിനിയാണിത്. ഇൗ കാലഘട്ടം മുതൽ വളരെ നല്ല രീതിയിൽ പരിചരിച്ചു പോന്നിരുന്നുവെന്ന് ഫ്ലാേൻറഴ്സ് മറൈനിെൻറ മേധാവിയായ ജാൻ മീസ് പറഞ്ഞു. മറൈൻ ആർക്കിയോളജിയിലെ മുങ്ങൽ വിദഗ്ധനായ തോമസ് ടെർമോട്ടിെൻറ ശ്രദ്ധയിൽ ആണ് ഇപ്പോൾ ഇത് പതിഞ്ഞത്. എന്നാൽ, സുരക്ഷാപരമായ കാരണങ്ങളാൽ അന്തർവാഹിനി കിടക്കുന്ന കൃത്യമായ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, അന്തർവാഹിനിയുടെ കേടുപാടുകൾ പുറത്തേക്ക് കാണുന്നില്ലെന്നും ചെറുവാതിലുകൾ എല്ലാം അടഞ്ഞുതന്നെ കിടക്കുകയാണെന്നും അതിനാൽ, അതിെൻറ 22 ജീവനക്കാരുടെയും കമാൻഡറുടെയും മൃതദേഹങ്ങൾ ഉള്ളിൽതന്നെ ഉണ്ടായിരിക്കാമെന്നും ഇവർ സംശയിക്കുന്നു.
ഒന്നാം ലോക യുദ്ധകാലത്ത് ജർമനി ബെൽജിയം തുറമുഖം അന്തർവാഹിനികൾക്കായി ഉപയോഗിച്ചിരുന്നു. വടക്കൻ കടലിലെ കപ്പലുകളെ ആക്രമിക്കാനായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.