ജർമനിയിലും സ്വവർഗ വിവാഹം നിയമവിധേയം
text_fieldsബെർലിൻ: സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നതിന് ഭൂരിപക്ഷം ജർമൻ എം.പിമാരുടെയും പിന്തുണ. 393 എം.പിമാർ അനുകൂലിച്ചപ്പോൾ 226 പേർ നിയമ ഭേദഗതിയെ എതിർത്തു. നാലു പേർ വോെട്ടടുപ്പിൽ നിന്ന് വിട്ടു നിന്നു. യൂറോപ്പിലെ അയർലാൻറ്, ഫ്രാൻസ്, സ്െപയിൻ എന്നീ രാജ്യങ്ങളിൽ സ്വവർഗ വിവാഹം നേരെത്ത തന്നെ നിയമവിധേയമാണ്.
സ്വവർഗ വിവാഹത്തിനെതിരെയുള്ള ശക്തമായ നിലപാട് ജർമൻ ചാൻസലർ ആംേഗല െമർകൽ ഉപേക്ഷിച്ചതാണ് വോെട്ടടുപ്പിലൂടെ തീരുമാനമുണ്ടാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. മനഃസാക്ഷി വോട്ടു െചയ്യാനാണ് പാർട്ടി എം.പിമാരോട് ആംഗേല മെർകൽ ആവശ്യപ്പെട്ടത്. തുടർന്നു നടന്ന വോെട്ടടുപ്പിലാണ് ഭൂപിപക്ഷം എം.പിമാരും വിവാഹം നിയമവിധേയമാക്കാൻ വോട്ടുചെയ്തത്. എന്നാൽ പുതിയ നിയമത്തിന് എതിരായാണ് ആംഗേല മെർകൽ വോട്ട് ചെയ്തത്. സ്വവർഗക്കാർ കുട്ടികളെ ദത്തെടുക്കുന്നതിന് താൻ എതിരല്ല, പക്ഷേ, എതിർ ലിംഗക്കാർ വിവാഹം കഴിക്കുന്നതു തന്നെയാണ് നല്ലെതന്നാണ് തെൻറ നിലപാടെന്ന് വോെട്ടടുപ്പിന് ശേഷം മെർകൽ പറഞ്ഞു.
സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നതിന് ഭൂരിപക്ഷം ലഭിച്ചതോടെ, ജർമനിയിലെ വിവാഹ നിയമം ‘വ്യത്യസ്ത ലിംഗത്തിൽ പെട്ടതോ ഒരേ ലിംഗത്തിൽ പെട്ടവരോ ആയ രണ്ടു പേർ തമ്മിലുള്ള ജീവിതമാണ് വിവാഹം’ എന്നായി മാറിയിരിക്കുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്വവർഗാനുരാഗികൾക്ക് നിയമവിധേയമായി വിവാഹിതരാകാനും കുട്ടികെള ദെത്തടുക്കാനും സാധിക്കും.
2013ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്വവർഗ വിവാഹത്തിനെതിരായിരുന്നു െമർകൽ. കുട്ടികളുടെ സംരക്ഷണം ചൂണ്ടിക്കാട്ടിയായിരുന്നു എതിർത്തിരുന്നത്. ഇൗ നിലപാട് ആംേഗല മെർകലിന് ദോഷഫലവും െചയ്തിരുന്നു. ഒരിക്കൽ സ്വവർഗ ദമ്പതിമാരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇടവന്നുവെന്നും അവർ കുട്ടികളെ ലാളിക്കുന്നത് കണ്ടപ്പോഴാണ് തെൻറ നിലപാട് മാറിയതെന്നും ആംഗേല മെർകൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.