ജൂതത്തൊപ്പി ഒഴിവാക്കണമെന്ന് ജർമനി
text_fieldsബർലിൻ: ജൂതവിരുദ്ധ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പരമ്പരാഗത കിപ്പ തൊപ്പികള്‍ ധ രിക്കുന്ന ജൂതന്മാര്ക്ക് മുന്നറിയിപ്പുമായി ജർമന്‍ സര്‍ക്കാര്‍. ഇത്തരം വസ്ത്രധാര ണങ്ങൾ ഒഴിവാക്കണമെന്ന് സർക്കാർ കമീഷണർ ഫ്ലെക്സ് ക്ലൈൻ മുന്നറിയിപ്പു നൽകി.
ജ ർമനിയിലെ പൊതു ഇടങ്ങളില്‍ അക്രമത്തിന് ഇരകളാകുന്ന ജൂതന്മാർ അവരുടെ ആചാരങ്ങള്‍ പി ന്തുടരരുതെന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ ഫെഡറല്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ക്ലൈന്‍.
എന്നാല്‍, അത് അദ്ദേഹത്തിെൻറ മാത്രം അഭിപ്രായമാണെന്ന വാദവുമായി സര്‍ക്കാര്‍ വക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനിയില്‍ എല്ലായിടത്തും എല്ലാസമയും കിപ്പ തൊപ്പി ധരിക്കണമെന്ന് ഒരിക്കലും താൻ ജൂതരോട് പറയില്ലെന്നാണ് ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ ക്ലൈന്‍ അഭിപ്രായപ്പെട്ടത്.
ജൂതരുടെ സംരക്ഷണത്തിനായി ജർമന്‍ സര്‍ക്കാര്‍ പുതിയ ഭരണവകുപ്പിന് രൂപംനല്‍കിയിരുന്നു. അതിെൻറ തലവനാണ് ക്ലൈന്‍. ഇൻറര്‍നെറ്റും സമൂഹമാധ്യമങ്ങളും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.എന്തൊക്കെയാണ് അംഗീകൃതമായതും അല്ലാത്തതുമായ കീഴ്വഴക്കങ്ങളെന്ന് തിരിച്ചറിയാനുള്ള പ്രാഗല്ഭ്യം പൊലീസിനും അധ്യാപകര്‍ക്കും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമീപകാലത്താണ് ജർമനിയിൽ ജൂതർക്കെതിരെ ആക്രമണങ്ങൾ ശക്തമായത്.
ജൂതവിരുദ്ധ ആക്രമണങ്ങൾ കഴിഞ്ഞ വർഷം 20 ശതമാനമാണ് രാജ്യത്ത് വർധിച്ചത്. ഇത് രാജ്യത്തിനുതന്നെ അപമാനമാണെന്നും പൊലീസ് സദാ ജാഗരൂകമാണെന്നും നീതിന്യായ മന്ത്രി കത്രീന ബാര്‍ലി പറഞ്ഞു. ജൂതർ ജർമനിയിൽ സുരക്ഷിതമല്ലെന്ന് ഇസ്രായേൽ പ്രസിഡൻറ് റ്യൂെവൻ റിവ്ലിൻ പ്രതികരിച്ചു. തൊപ്പി നിരോധിച്ചുകൊണ്ടുള്ള നടപടി െഞട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.