അഫ്ഗാനികളെ ജർമനി നാടുകടത്തുന്നു
text_fieldsബർലിൻ: ജർമനിയിൽ നിന്ന് നാടുകടത്തിയ എട്ട് അഫ്ഗാൻ പൗരന്മാർ കാബൂളിൽ മടങ്ങിയെത്തി. യുദ്ധം അസ്ഥിരമാക്കിയ രാജ്യത്തുനിന്ന് അഭയമന്വേഷിച്ച് എത്തിയവരെയാണ് ജർമനി തിരിച്ച് നാട്ടിലേക്കുതന്നെ മടക്കിയത്. ഡിസംബർ മുതൽ ജർമനി പുറത്താക്കുന്ന ആറാമത്തെ അഫ്ഗാൻ സംഘം ആണിത്.
കാബൂളിലെ ജർമൻ എംബസിക്കുസമീപം കഴിഞ്ഞ േമയ് 31ന് വൻ ട്രക്ക് ബോംബ് സ്ഫോടനം നടന്നിരുന്നു. അതിൽ 150പേർ കൊല്ലപ്പെടുകയും നൂറു കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിെൻറ പശ്ചാത്തലത്തിൽകൂടിയാണ് പുറത്താക്കൽ നടപടി തുടരുന്നത്. വിമാനത്താവളത്തിൽ ഇറങ്ങിയ അഫ്ഗാൻപൗരന്മാർ പൊലീസ് അകമ്പടിയോടെയാണ് കാർ പാർക്കിങ് ഏരിയയിൽ എത്തിയത്. അവിടെ ഇവരുടെ പേരുകൾ ഒൗദ്യോഗിക രജിസ്റ്ററിൽ രേഖപ്പെടുത്തി. ഇവരിൽ ചിലരുടെ ൈകയിൽ ചെറിയ ബാഗുകൾ ഉണ്ടായിരുെന്നങ്കിൽ ചിലരുടെ കൈകൾ ശൂന്യമായിരുന്നു.
നിങ്ങളുടെ നാട്ടിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും അതുെകാണ്ട് അവിടെത്തന്നെ ജീവിച്ചോളൂ, ഇവിടെ തങ്ങാനാവില്ലെന്നും ജർമൻ അധികൃതർ പറഞ്ഞതായി അക്കൂട്ടത്തിലെ മുഹമ്മദ് ജംഷീദി എന്നയാൾ പറഞ്ഞു. നൂറുകണക്കിന് അഫ്ഗാനികളുടെ അഭയാർഥിഅപേക്ഷകളാണ് ജർമൻസർക്കാർ നിരസിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.