ജർമനി തെരഞ്ഞെടുപ്പ് ചൂടിൽ
text_fieldsബർലിൻ: യൂറോപ്യൻ യൂനിയനിലെ ഏറ്റവും ശക്തമായ രാജ്യമായ ജർമനി തെരഞ്ഞെടുപ്പു ചൂടിൽ. 2005 മുതൽ അധികാരത്തിൽ തുടരുന്ന ചാൻസലർ അംഗല മെർകൽ നാലാമൂഴം തേടിയാണ് കളത്തിലിറങ്ങുന്നത്. ഇതിനുമുമ്പ് ഹെൽമുട് കോൾ ആയിരുന്നു രാജ്യത്ത് കൂടുതൽ കാലം ഭരിച്ചത് (1982-1998). ക്രിസ്ത്യൻ െഡമോക്രാറ്റിക് യൂനിയൻ/ ക്രിസ്ത്യൻ സോഷ്യൽ യൂനിയൻ സഖ്യം (സി.ഡി.യു, സി.എസ്.യു) 39ഉം ഇടതുപാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 23ഉം ശതമാനം വോട്ടുകൾ നേടുമെന്നാണ് അഭിപ്രായസർവേകളുടെ പ്രവചനം.
ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ 10 ലക്ഷം അഭയാർഥികെള സ്വീകരിച്ച നടപടിയിൽ മെർകൽ ഏറെ വിമർശനം നേരിട്ടിരുന്നു. അതേസമയം, രാജ്യത്തെ സുസ്ഥിര സമ്പദ്വ്യവസ്ഥ മെർകലിനെ തുണച്ചേക്കും. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുന്ന മാർട്ടിൻ ഷൂൾസ് ആണ് മെർകലിെൻറ പ്രധാന എതിരാളി. ജർമനിയിൽ ഒരു പാർട്ടിയും ഒറ്റക്ക് ഭൂരിപക്ഷംതികക്കുന്ന പതിവില്ല. ഏറ്റവും കൂടുതൽ വോട്ടു നേടുന്ന പാർട്ടി മറ്റുള്ളവരുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കുകയാണ് ചെയ്യാറ്.
അതിനിടെ അതിരുകൾ ഭേദിച്ച് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് അഭയാർഥികളെ സ്വീകരിച്ചതിൽ ഒട്ടും ഖേദമില്ലെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ പഞ്ഞു. അഭയാർഥികളോടുള്ള തുറന്നവാതിൽ നയത്തിൽ പശ്ചാതാപമില്ലെന്നും തെൻറ രാഷ്ട്രീയഭാവി അസ്ഥിരതയിലാവുമെന്ന ഭയമില്ലെന്നും ജർമൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അവർ വ്യക്തമാക്കിയത്. രാഷ്ട്രീയ ലാഭം നോക്കിയല്ല, മാനുഷിക പരിഗണന നോക്കിയാണ് 2015ൽ താൻ ആ തീരുമാനമെടുത്തതെന്നും മെർകൽ തുടർന്നു. മെർകലിെൻറ തീരുമാനത്തിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. മെർകലിെൻറ അഭയാർഥിനയമാണ് എതിർപാർട്ടികൾ ആയുധമാക്കുന്നതും. സെപ്റ്റംബർ 24ന് നടക്കുന്ന തെരഞ്ഞെടുപ്പ് യൂറോപ്യൻ യൂനിയനും ഉറ്റുനോക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.