ജർമൻ നിശാക്ലബിൽ വെടിവെപ്പ്: ആയുധധാരിയടക്കം രണ്ടുമരണം
text_fieldsബർലിൻ: ജർമനിയിലെ നിശാക്ലബിലുണ്ടായ വെടിെവപ്പിൽ തോക്കുധാരിയുൾപ്പെടെ രണ്ടു പേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ, ആക്രമണത്തിന് തീവ്രവാദബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം. കോൺസ്റ്റാൻസ് നഗരത്തിലെ നിശാക്ലബിലാണ് സംഭവം.
ക്ലബിലെത്തിയവർക്കുനേരെയാണ് 34 വയസ്സുള്ള ഇറാഖിപൗരൻ വെടിയുതിർത്തത്. അപ്പോൾ നൂറോളം പേർ ക്ലബിലുണ്ടായിരുന്നു. വർഷങ്ങളായി ജർമനിയിൽ താമസിക്കുന്ന ഇയാൾ അഭയാർഥിയല്ലെന്നും അധികൃതർ വ്യക്തമാക്കി. വെടിശബ്ദം കേട്ടയുടൻ ആളുകൾ ഒാടി രക്ഷപ്പെട്ടതോടെ വൻ ദുരന്തം ഒഴിവായി.
ആക്രമി പൊലീസ് െവടിവെപ്പിലാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിെൻറ കാരണം അജ്ഞാതമാണ്. സംഭവത്തിനുപിന്നിൽ മറ്റാരെങ്കിലുമുേണ്ടായെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.