പ്രകോപനമുണ്ടാക്കുന്നെന്ന്; ജര്‍മനിയിലെ സ്കൂളില്‍ മുസ്ലിംകള്‍ക്ക് പ്രാര്‍ഥനാ നിരോധനം
text_fieldsബര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിന് നിരോധനം. മറ്റു വിദ്യാര്‍ഥികളില്‍ പ്രകോപനം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുയിടങ്ങളില്‍ നമസ്കാരം നിര്‍വഹിക്കുന്നത് വിലക്കണമെന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം വിവാദമായതോടെ രാജ്യത്ത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണ് നടപടിയെന്ന അഭിപ്രായമുയര്‍ന്നിരിക്കയാണ്. സ്കൂള്‍ പരിസരത്ത് പ്രാര്‍ഥന നിര്‍വഹിക്കുന്നവരെ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകോപനമായ രീതിയില്‍ പ്രാര്‍ഥിക്കുന്നത് തടയാന്‍ നിയമത്തില്‍ വകുപ്പുണ്ടെന്നാണ് സ്കൂളിന്‍െറ വിശദീകരണം.
സ്കൂളിനെ പിന്തുണച്ച് പ്രാദേശിക സര്‍ക്കാറും രംഗത്തത്തെിയിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ഥികളുടെ പ്രാര്‍ഥന തങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരാതികള്‍ ലഭിച്ചതായി പ്രാദേശിക ഭരണകൂടത്തിന്‍െറ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, പ്രകോപനമെന്താണെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രാര്‍ഥനക്കുമുമ്പ് അംഗശുദ്ധി വരുത്താന്‍ ബാത്റൂം ഉപയോഗിക്കുന്നതും പ്രാര്‍ഥനയിലെ വ്യത്യസ്ത ആംഗ്യങ്ങളും മറ്റുള്ളവര്‍ കണ്ടുകൊണ്ട് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടുവെന്നാണ് ഇവരുടെ വിഷദീകരണം.
സമൂഹമാധ്യമങ്ങളിലടക്കം സ്കൂളിന്‍െറ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.