ആഗോളതാപനം യൂറോപ്പില്‍ മരുഭൂമികള്‍ സൃഷ്ടിക്കുമെന്ന്
text_fieldsമഡ്രിഡ്: ആഗോളതാപനം നിയന്ത്രണ വിധേയമാക്കാത്തപക്ഷം യൂറോപ്പിന്‍െറ പലഭാഗങ്ങളും മരുഭൂമികളായി പരിണമിക്കുമെന്ന് മുന്നറിയിപ്പ്. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ സ്പെയിന്‍, പോര്‍ചുഗല്‍, തുര്‍ക്കി എന്നീ യൂറോപ്യന്‍ രാഷ്ട്രങ്ങളിലാണ് കനത്ത പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിയൊരുക്കുക. കൂടാതെ, തുനീഷ്യ, അല്‍ജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത്തരം മരുവത്കരണങ്ങള്‍ സംഭവിച്ചേക്കാം.
മേഖലയിലെ ആഗോളതാപന നിരക്ക് ലോകത്തിന്‍െറ ഇതരഭാഗങ്ങളിലേതിനെക്കാള്‍ കൂടിയ അളവിലാണ് എന്നതാണ് ഈ പ്രശ്നകാരണമെന്ന് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതാപന വര്‍ധന നിരക്കിന്‍െറ ലോക ശരാശരി 0.85 സെന്‍റിഗ്രേഡ് ആണെങ്കിലും മധ്യധരണ്യാഴി മേഖലയില്‍ നിരക്ക് 1.3 ഡിഗ്രി വരുമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു.
മേഖലയിലെ ഹരിതസസ്യങ്ങള്‍ പൂര്‍ണമായി ഒടുങ്ങാന്‍വരെ പുതിയ പ്രവണത കാരണമായേക്കുമെന്ന ആശങ്കയും ശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ആഭ്യന്തര സാമൂഹിക ശൈഥില്യങ്ങള്‍ക്കും അത് വഴിതുറക്കും. ഉസ്മാനിയ ഭരണകാലത്ത് കൃഷി ലാഭകരമല്ലാതായി മാറിയതോടെ പല കര്‍ഷക കുടുംബങ്ങളും നരഭോജികളായി മാറിയ കഥ ദൃഷ്ടാന്തമാണെന്നാണ് ശാസ്ത്രജ്്ഞരുടെ അഭിപ്രായം.
മനുഷ്യനിര്‍മിത പ്രശ്നങ്ങള്‍മൂലം 2007ല്‍ സിറിയയില്‍ അനുഭവപ്പെട്ട കടുത്ത വരള്‍ച്ചയുടെ പ്രത്യാഘാതമായി സംഭവിച്ച സാമൂഹിക ശിഥിലീകരണത്തിന് ആ രാജ്യത്തെ ഇപ്പോഴത്തെ ആഭ്യന്തര കലപാവുമായി ബന്ധമുള്ളതായും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.