മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ട് അരനൂറ്റാണ്ട്; ഡൂഡ്ലുമായി ഗൂഗ്ൾ
text_fieldsന്യൂയോർക്: മനുഷ്യന് ചന്ദ്രനിലിറങ്ങിയ സംഭവത്തിന് അരനൂറ്റാണ്ട് തികയുന്ന വേളയി ൽ വിഡിയോ ഡൂഡ്ലുമായി ഗൂഗ്ള്‍. ആദ്യ ചാന്ദ്രദൗത്യത്തിന് അമ്പതു വര്‍ഷം തികയുന്നത് ജൂൈ ല 21ന് ആണ്. മനുഷ്യരാശിയുടെ ആ വലിയ കുതിച്ചുചാട്ടം ഓര്‍മിപ്പിക്കുന്ന ആനിമേഷന്‍ വിഡിയോ ആണ് ഡൂഡ്ല് ആയി ഗൂഗ്ള്‍ അവതരിപ്പിച്ചിരിക്കുന്നത്. 1969 ജൂലൈ 20ന് ആണ് അമേരിക്കന്‍ ബഹിരാകാശ യാത്രികരായ നീല്‍ ആംസ്ട്രോങും എഡ്വിന് ആല്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തിയത്. അപ്പോളോ മിഷന് 11 എന്ന ദൗത്യം മാനവരാശിയുടെയും ശാസ്ത്രത്തിെൻറയും ചരിത്രത്തില്‍ വലിയൊരു കാല്‍വെപ്പായിരുന്നു. ഈ നേട്ടത്തിെൻറ അമ്പതാം വാര്‍ഷികത്തിലാണ് ഗൂഗ്ള്‍ വിഡിയോ തയാറാക്കിയിരിക്കുന്നത്.
ബഹിരാകാശ യാത്രികനും അപ്പോളോ 11െൻറ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റുമായിരുന്ന മൈക്കള്‍ കോളിന്‍സ് ആണ് ഡൂഡ്ല് വിഡിയോക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. 1969 ജൂലൈ പതിനാറിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററില്‍നിന്നാണ് സാറ്റെണ്‍ വി റോക്കറ്റ് അപ്പോളോ 11ഉം വഹിച്ച് യാത്ര തിരിച്ചത്. മൂന്നുദിവസത്തെ യാത്രക്കു ശേഷം ജൂലൈ 20ന് അപ്പോളോ 11 ചന്ദ്രനിലെത്തി. ജൂലൈ 21ന് നീല്‍ ആംസ്ട്രോങ്ങും എഡ്വിന് ആള്‍ഡ്രിനും ചന്ദ്രനിലിറങ്ങി. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തില്‍ കോളിന്‍സ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലൈ 24ന് മൂന്നുപേരും തിരികെ ഭൂമിയിലെത്തി. ഈ സംഭവങ്ങളെല്ലാം ആനിമേഷന്‍ രൂപത്തിലുള്ള വിഡിയോയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.