യൂറോപ്യൻ യൂനിയനിലെ യു.എസ് അംബാസഡർക്കെതിരെ ലൈംഗികാരോപണം
text_fieldsബ്രസൽസ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെൻറ് തെളിവെടുപ്പ ിൽ മൊഴിനൽകിയ യൂറോപ്യൻ യൂനിയനിലെ യു.എസ് അംബാസഡർക്കെതിരെ ലൈംഗികാരോപണവുമായി മൂ ന്നു സ്ത്രീകൾ രംഗത്ത്. ആരോപണം തള്ളിയ ഗോർഡൻ സൺലാൻഡ് അന്വേഷണത്തിൽ തെൻറ മൊഴിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു. സീറ്റിലിലെ ആഡംബര ഹോട്ടൽ ഉടമ ജാന സോളിസ്, മാഗസിൻ ഉടമ നിേകാൾ വോഗൽ, വിദ്യാർഥിനി നതാലീ സെപ്റ്റ് എന്നിവരാണ് ആരോപണമുന്നയിച്ചത്. ട്രംപ് പ്രസിഡൻറായ സമയത്ത് സൺലാൻഡ് 10 ലക്ഷം ഡോളർ സംഭാവന നൽകിയിരുന്നു. നന്ദിസൂചകമായി ട്രംപ് ഇദ്ദേഹത്തെ അംബാസഡറായി നിയമിക്കുകയും ചെയ്തു.
രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനെ യുക്രെയ്നിൽ അഴിമതിക്കേസിൽ നടപടിയെടുക്കണമെന്ന് ട്രംപ് സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹം കഴിഞ്ഞയാഴ്ച അന്വേഷണ കമ്മിറ്റിക്കു മൊഴിനൽകിയിരുന്നു. ഡെമോക്രാറ്റുകൾക്ക് ട്രംപിനെ ഇംപീച്ച്ചെയ്യാനുള്ള പ്രധാന ആയുധവും ഈ മൊഴിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.