അയ സോഫിയ വീണ്ടും മസ്ജിദ്
text_fieldsഇസ്തംബൂൾ: ചരിത്രപ്രസിദ്ധമായ അയ സോഫിയ വീണ്ടും മസ്ജിദാക്കി തുർക്കി പ്രസിഡൻറ് റജദ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. അയ സോഫിയ മ്യൂസിയം ആക്കിയ 1934ലെ മുസ്തഫ കമാൽ അത്താതുർക്കിെൻറ നടപടി കോടതി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ഒരു മണിക്കൂറിനകമാണ് ഉർദുഗാെൻറ പ്രഖ്യാപനം.
അയ സോഫിയ മതകാര്യ ഡയറക്ടറേറ്റിന് കൈമാറാനും പ്രാർഥനക്കായി തുറക്കാനും തീരുമാനിച്ചതായി ഉത്തരവിൽ പറയുന്നു. തുർക്കിയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്നതും യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതുമായ അയ സോഫിയക്ക് 1500 വർഷം പഴക്കമുണ്ട്. 16 വർഷമായി നിയമപോരാട്ടം നടക്കുകയായിരുന്നു.
മസ്ജിദ് ആക്കുന്നതിനെതിെര യുനെസ്കോ, അമേരിക്ക, റഷ്യ എന്നിവർ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യൻ ബൈസാൻറിയൻ സാമ്രാജ്യം കത്തീഡ്രലായാണ് ആദ്യം നിർമിച്ചത്.
ഒട്ടോമൻസ് 1453ൽ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയതോടെ ഇത് മുസ്ലിം ആരാധനാലയമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.