ഹാരി-മേഗൻ സ്ഥാന ത്യാഗം: പിന്നിൽ വംശവെറിയും
text_fieldsലണ്ടൻ: ബ്രിട്ടീഷ് ജനത ആദരിക്കുകയും സർക്കാർ വിഹിതം ലഭിക്കുകയും ചെയ്യുന്ന പ്രഭുപദ വി വേണ്ടെന്നുവെച്ച് പൊതുജീവിതം ഉപേക്ഷിക്കാൻ ഹാരി രാജകുമാരനെയും പത്നി മേഗൻ മാ ർകലിനെയും നിർബന്ധിച്ചതിന് മേഗൻ നേരിട്ട കടുത്ത വംശവെറികൂടി കാരണമായെന്ന് ആ ക്ഷേപം. ആഫ്രിക്കൻ അമേരിക്കക്കാരിയായ മാതാവിൽ ജനിച്ച മേഗെൻറ പിതാവ് വെള്ളക്കാരനാണ്. അമേരിക്കൻ നടികൂടിയായ മേഗൻ ബ്രിട്ടീഷ് രാജകുടുംബത്തിൽ എത്തിയശേഷം കുടുംബത്തിലെ ചിലർ മാത്രമല്ല, രാജ്യത്തെ മാധ്യമങ്ങളും ഇവരെ വിടാതെ പിന്തുടർന്നിരുന്നു.
ഇവർക്ക് കുഞ്ഞ് പിറന്നതോടെയെങ്കിലും പൂർണ മനസ്സോടെ രാജ്യം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. എലിസബത്ത് രാജ്ഞിയുടെ ചെറുമകനും കിരീടാവകാശി ചാൾസിെൻറയും മുൻ പത്നി ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനുമായ ഹാരി 2016ലാണ് മേഗൻ മാർകലിെന മിന്നുകെട്ടിയത്. സെസക്സ് പ്രഭുവും പ്രഭ്വിയുമായി ഇരുവരും അവരോധിക്കപ്പെെട്ടങ്കിലും ജ്യേഷ്ഠൻ വില്യമുമായി പടലപ്പിണക്കം അങ്ങാടിപ്പാട്ടായി.
ഇതിെൻറ തുടർച്ചയായാണ് രാജകുടുംബത്തിൽനിന്ന് വിട്ടുപോകുകയാണെന്നും ഇനി സ്വതന്ത്രമായി അമേരിക്കയിൽ ജീവിക്കുകയാണെന്നും ഇരുവരും ചേർന്ന് പ്രഖ്യാപിച്ചത്. ഇരുവരുടെയും രാജിയുടെ പശ്ചാത്തലത്തിൽ രാജകുടുംബത്തിലുണ്ടായ പ്രതിസന്ധി ചർച്ചചെയ്യാൻ എലിസബത്ത് രാജ്ഞി പ്രമുഖരുടെ അടിയന്തര യോഗം വിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.