തൊഴിൽ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ വിലക്കാൻ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്ന് ഇ.യു കോടതി
text_fields
ലക്സംബർഗ്: തൊഴിലിടങ്ങളിൽ ശിരോവസ്ത്രമുൾപ്പെടെയുള്ള മതചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കാൻ സ്ഥാപന ഉടമകൾക്ക് അധികാരമുണ്ടെന്ന് യൂറോപ്യൻ യൂനിയൻ നീതിന്യായ കോടതി.
അതേസമയം, തൊഴിൽ നൽകുന്ന കമ്പനി മതചിഹ്നങ്ങൾ വിലക്കാത്ത സാഹചര്യത്തിൽ കടയിലെത്തുന്നവർക്ക് തൊഴിലാളികളുടെ ശിരോവസ്ത്രം മാറ്റണമെന്ന് ആവശ്യപ്പെടാൻ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം കുടിയേറ്റം മുഖ്യവിഷയമായി പ്രതിഫലിക്കുന്ന ഡച്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിലെ, ശിരോവസ്ത്രം ധരിച്ചതിെൻറ പേരിൽ തൊഴിൽനഷ്ടപ്പെട്ട രണ്ടു സ്ത്രീകൾ നൽകിയ ഹരജികൾ തീർപ്പാക്കുേമ്പാഴാണ് കോടതിയുടെ പരാമർശം.
ജോലിസ്ഥലത്ത് ഉടമസ്ഥൻ നടപ്പാക്കുന്ന തീരുമാനങ്ങളിൽ വിവേചനപരമായി എന്തെങ്കിലും ഉണ്ടെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു. മതപരവും താത്ത്വികവും രാഷ്ട്രീയവുമായ ചിഹ്നങ്ങൾ വിലക്കുന്നതിൽ വിവേചനമില്ലെന്നും കോടതി നിരീക്ഷിച്ചു.
അഭയാർഥി വിഷയം യൂറോപ്പിനെയാകെ അലട്ടുകയും നെതർലൻഡ്സ് തെരഞ്ഞെടുപ്പിൽ വിഷയം വലിയ ചർച്ചയാവുകയും ചെയ്തതിനു പിന്നാലെയാണ് കോടതിവിധി. സാമിറ അക്ബിതയാണ് ബെൽജിയം കോടതിയെ സമീപിച്ചത്.ബെൽജിയം കമ്പനിയിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു സാമിറ. ജോലിക്കു േചർന്ന് മൂന്നുവർഷത്തിനുശേഷം സാമിറ ശിരോവസ്ത്രം ധരിക്കാൻ തുടങ്ങി. തുടർന്ന് കഴിഞ്ഞ വർഷം സ്ഥാപനത്തിൽനിന്ന് പിരിച്ചുവിടുകയായിരുന്നു.
മതചിഹ്നങ്ങൾ നിരോധിച്ചുകൊണ്ടുള്ള കമ്പനി നിയമം ലംഘിച്ചിരിക്കയാണ് സാമിറയെന്ന് അധികൃതർ ആരോപിച്ചു. ഫ്രാൻസിലെ െഎ.ടി കമ്പനിയിൽ ജോലിചെയ്തിരുന്ന അസ്മ ബോഗ്നാവോക്കും സമാന അനുഭവമുണ്ടായി. ശിരോവസ്ത്രം ധരിക്കുന്നത് ക്ലയിൻറുകൾക്ക് പ്രശ്നമുണ്ടാക്കുമെന്ന നിബന്ധനയോടെയാണ് കമ്പനി േജാലി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.