സൈനിക അഭ്യാസത്തിനിടെ പാർക്ക് െചയ്ത വാഹനങ്ങളിലേക്ക് റോക്കറ്റ് പതിച്ചു- വിഡിയോ
text_fieldsമോസ്‌കോ: റഷ്യയിൽ സൈനികാഭ്യാസ പരിശീലനത്തിനിടെ മിലിട്ടറി ഹെലികോപ്ടര്‍ അബദ്ധത്തിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റുകള്‍ വര്‍ഷിച്ചു. താഴ്ന്നു പറക്കുന്ന ഹെലികോപ്ടറിൽ നിന്ന് റോക്കറ്റ് വാഹനത്തിൽ പതിക്കുന്നതിെൻറ ദൃശ്യങ്ങൾ സ്വതന്ത്ര വാര്‍ത്താ സൈറ്റായ ഫൊണ്ടാങ്ക.ആര്‍ യുവാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.
വാഹനങ്ങൾ നിർത്തിയിട്ട തുറസായ സ്ഥലത്താണ് സൈനികകോപ്ടറിൽ നിന്ന് അബദ്ധത്തിൽ റോക്കറ്റ് വർഷിച്ചത്. നിർത്തിയിട്ട പഴയ പട്ടാള ട്രക്കിെൻറ മുകളിലേക്കാണ് റോക്കറ്റ് പതിച്ചത്. പട്ടാളവാഹനത്തിനു സമീപം മറ്റ് മൂന്നുവാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. ട്രക്കിനു സമീപമുണ്ടായിരുന്ന ഒരാള്‍ റോക്കറ്റ് പതിച്ചതിനു ശേഷം പൊടിപടലത്തില്‍ പെടുന്നതും ദൃശ്യത്തില്‍ കാണാം.
സെപ്റ്റംബര്‍ പതിനെട്ടിനാണ് സംഭവം നടന്നതെന്ന് ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ സംഭവത്തിൽ ആളപയമുണ്ടായതായി റിപ്പോർട്ടില്ല.
നിലവില്‍ ‘സപദ് 2017’ സൈനികപരിശീലനമാണ് പടിഞ്ഞാറൻ റഷ്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസിഡൻറ് വ്‌ളാഡിമിര്‍ പുടിന്‍ തിങ്കളാഴ്ച സൈനികാഭ്യാസങ്ങള്‍ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.