പാരീസിൽ റെക്കോഡ് ചൂട്
text_fieldsപാരിസ്: താങ്ങാനാവാത്ത ചൂടിൽ യൂറോപ്പ് വെന്തുരുകുന്നു. രേഖപ്പെടുത ്തിയതിൽ ഏറ്റവും കടുത്ത ചൂടാണ് ഫ്രാൻസിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ ദി വസം ദക്ഷിണ ഫ്രാൻസിലെ താപനില 45.9 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചതാ യി ഫ്രഞ്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് 4000 സ്കൂളുകൾ അടച്ചു.
പാർക്കുകളുടെയും പൊതു നീന്തൽക്കുളങ്ങളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചു. 2003ൽ ആയിരുന്നു കടുത്ത ഉഷ്ണതരംഗം രാജ്യം നേരിട്ടത്. അന്ന് 14,000 പേർ മരണമടഞ്ഞു. അതിനേക്കാൾ തീവ്രമാണ് ഇത്തവണത്തെ വരവ്. 2050ഒാടെ ഉഷ്ണ തരംഗം ഇരട്ടിയാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.
ജർമനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും കടുത്ത ചൂടിനോട് പൊരുതുകയാണ്. എ.ഡി 1500നുശേഷം ഏറ്റവും കാഠിന്യമേറിയ വേനലിനാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.