12 ടൺ ചോക്ലറ്റുമായി പോയ ലോറി മറിഞ്ഞു; ഹൈവേ ചോക്ലറ്റ് പുഴയായി VIDEO
text_fieldsവാഴ്സോ: പോളണ്ടിൽ 12 ടൺ ചോക്ലറ്റ് ലായനിയുമായി പോയ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. േചാക്ലറ്റ് ലായനി റോഡിൽ പരെന്നാഴുകി. പശ്ചിമ പോളണ്ടിലെ റെസ്നിയക്കും സ്ലുപ്കക്കുമിടയിലാണ് അപകടം നടന്നത്.
കിലോമീറ്ററുകളോളം ദൂരത്തേക്ക് ചോക്ലറ്റ് ഒഴുകിപ്പരന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡ് വൃത്തിയാക്കിയത്. അതുവരെ ഗതാഗതം നിർത്തിവെക്കുകയും ചെയ്തു. മഞ്ഞുവീഴ്ചയെക്കാൾ വലിയ ദുരന്തമാണിതെന്ന് അഗ്നിരക്ഷ പ്രവർത്തകർ പറഞ്ഞു. അന്തരീക്ഷത്തിലെത്തിയാൽ ചോക്ലറ്റ് തണുത്ത് കട്ടിയാകുമെന്നതുതന്നെ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.