ബ്രിട്ടനിൽ റഷ്യൻ ഇടപെടൽ: റിേപാർട്ട് പുറത്തുവിടാത്തത് ലജ്ജാകരം –ഹിലരി
text_fieldsലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ റഷ്യയുടെ ഇടപെടലുണ്ടായെന്ന ആരോപണത്തിൽ സർക് കാർ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തത് ലജ്ജാകരമെന്ന് വിമർശിച്ച് യു.എസ് മു ൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിൻറൻ. ഡിസംബർ 12 വരെ റിപ്പോർട്ട് പുറത്തുവിടില്ലെന്നാണ് ബ്രിട്ടൻ അറിയിച്ചത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എന്താണ് സംഭവിച്ചതെന്നറിയാൻ ബ്രിട്ടനിലെ ഓരോ വോട്ടർമാർക്കും അവകാശമുണ്ടെന്ന് ഹിലരി ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് പാർലമെൻറിെൻറ ഇൻറലിജൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. മാർച്ചിൽ പൂർത്തിയാക്കിയ റിപ്പോർട്ട് ഒക്ടോബറിൽ പാർലമെൻറിനു കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.