Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2018 11:45 PM IST Updated On
date_range 15 Jun 2019 6:00 AM ISTമകന് ഹിറ്റ്ലറിന്റെ പേര് നൽകിയ ദമ്പതികൾക്ക് ജയിൽശിക്ഷ
text_fieldsbookmark_border
ലണ്ടൻ: നവനാസി സംഘടനയിൽ പ്രവർത്തിക്കുകയും മകന് ഹിറ്റ്ലറിെൻറ പേരിടുകയും ചെയ ്ത ദമ്പതികൾക്ക് ബ്രിട്ടീഷ് കോടതി ജയിൽശിക്ഷ വിധിച്ചു. ആദം തോമസ് എന്ന 22കാരനും ക്ലൗഡിയ പറ്റാറ്റാസ് എന്ന പങ്കാളിക്കുമാണ് തടവുശിക്ഷ വിധിച്ചത്. അക്രമത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന നാഷനൽ ആക്ഷൻ എന്ന നിരോധിത സംഘടനയിലാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്. ഹിറ്റ്ലർ ആരാധകരായ ഇരുവരും മകന് ‘അഡോൾഫ്’ എന്ന് പേരു നൽകിയ കാര്യം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story