ഹിറ്റ്ലർ വരച്ച ചിത്രങ്ങൾ ലേലത്തിന്
text_fieldsബർലിൻ: ജർമൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ വരച്ചതെന്നു കരുതുന്ന അഞ്ചു ചിത്രങ്ങൾ ന്യൂറംബർഗ് നഗരത്തിൽ വീൽഡർ കമ്പനി ലേലത്തിനു വെക്കും. അതേസമയം, നാസി ഭരണകാലത്തെ സ്മാരകങ്ങളുടെ വിപണിമൂല്യത്തിനെതിരെ ജനരോഷമുയർന്നിട്ടുണ്ട്.
ലേലം ദൗർഭാഗ്യകരമാണെന്ന് ന്യൂറംബർഗ് മേയർ ഉൾറിച്ച് മാലി വിമർശിച്ചു. മലനിരകളെ ചുംബിച്ചുനിൽക്കുന്ന തടാകം, ചൂരൽ കസേര, ഹിറ്റ്ലർ കൂടെ കരുതിയിരുന്ന ഭാഗ്യചിഹ്നം എന്നിവയും ലേലത്തിൽ െവക്കും. തടാകത്തിെൻറ ചിത്രത്തിന് 51,000 ഡോളറിലാണ് ലേലം തുടങ്ങുക. 1945ൽ നാസി കുറ്റവാളികളെ വിചാരണ ചെയ്ത നഗരമാണ് ന്യൂറംബർഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.