ഹിറ്റ്ലറുടെ ഷോർട്സ് ലേലത്തിന്
text_fieldsന്യൂയോർക്: ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ബോക്സർ ഷോർട്സ് ലേലത്തിന്. യു.എസിൽ നടക്കുന്ന ലേലത്തിൽ 5000 ഡോളർ വരെ വില കിട്ടുമെന്നാണ് കണക്കാക്കുന്നത്. വെള്ളയിൽ വരകളുള്ള ഷോർട്സിന് 19 ഇഞ്ച് നീളവും 39 ഇഞ്ച് അരവണ്ണവുമുണ്ട്. ഷോർട്സ് അതിശയകരമാംവിധം വലുതാണെന്നും അതിൽ ഹിറ്റ്ലറുടെ േപരിെൻറ ആദ്യാക്ഷരങ്ങളായ എ.എച്ച് മുദ്രണം ചെയ്തിട്ടുണ്ടെന്നും അലക്സാണ്ടർ ഹിസ്റ്ററിക്കൽ ഒാക്ഷൻസ് അറിയിച്ചു.
1938 ഏപ്രിൽ നാലിന് ഒാസ്ട്രിയയിലെ പാർക്ഹോട്ടൽ ഗ്രാസ് ഹോട്ടലിൽ ഹിറ്റ്ലർ ഉപേക്ഷിച്ചുപോന്നതാണ് ഇൗ ഷോർട്സ്. ഹോട്ടലിെൻറ മുൻ ഉടമയുടെ പൗത്രനാണ് ഇത് ലേലത്തിനെത്തിച്ചത്. ഹിറ്റ്ലറുടെ ആത്മകഥയായ മെയിൻ കാംഫിെൻറ ഒപ്പുവെച്ച പകർപ്പും ലേലത്തിനുണ്ടാകും. ഹിറ്റ്ലറുടെ ബവേറിയയിലെ വീട്ടിൽനിന്ന് യു.എസ് സൈനികൻ ശേഖരിച്ച അദ്ദേഹത്തിെൻറ ഷർട്ടും േഗ്ലാബുമാണ് ലേലത്തിനെത്തുന്ന മറ്റ് വസ്തുക്കൾ. ഇവക്ക് യഥാക്രമം 7000 ഡോളറും 1,00000 ഡോളറുമാണ് വില കണക്കാക്കുന്നത്. ഒാൺലൈനായി നടത്തുന്ന ലേലം സെപ്റ്റംബർ 13നാണ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.