കാലാവസ്ഥ വ്യതിയാനം: ഗുരുതര പ്രത്യാഘാതമെന്ന് 11,000 ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
text_fieldsജനീവ: കാലാവസ്ഥ വ്യതിയാനം പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോക ത്തെ 153 രാജ്യങ്ങളില്‍നിന്നുള്ള 11,000 ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 1979ല്‍ ജനീവയില്‍ നടന്ന ആ ദ്യത്തെ ലോക കാലാവസ്ഥ ഉച്ചകോടിയുടെ 40ാം വാര്ഷികഘോഷത്തോടനുബന്ധിച്ച് ബയോസയൻസ ് എന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ സമയമാണിതെന്നും ഭാവി സുരക്ഷിതമാക്കാന്‍ മനുഷ്യരുടെ ജീവിതരീതിയില്‍ കാതലായ മാറ്റങ്ങൾ വരുത്തണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. തിരുത്താൻ തയാറായില്ലെങ്കിൽ മനുഷ്യകുലത്തിനുതന്നെ വംശനാശം നേരിടും. കാലാവസ്ഥ വ്യതിയാനം തടയാൻ ആറു നിർദേശങ്ങളും ശാസ്ത്രജ്ഞർ മുന്നോട്ടുവെക്കുന്നുണ്ട്.
ഫോസിൽ ഇന്ധനങ്ങൾക്കു പകരം പുനരുപയോഗ കാർബൺ രഹിത ഊർജസ്രോതസ്സുകൾ ഉപയോഗിക്കുക, മീഥെയ്ൻ പോലുള്ള, ഭൂമിയെ മലിനമാക്കുന്ന വാതകങ്ങളുടെ ഉപയോഗം കുറക്കുക, ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിെൻറ ഭാഗമായി സസ്യാഹാരം ശീലിക്കുക, കാർബൺരഹിത സമ്പദ്വ്യവസ്ഥ വളർത്തുക, വനനശീകരണം തടയുക, ജനസംഖ്യ നിയന്ത്രിക്കുക എന്നിവയാണ് നിർദേശങ്ങൾ. യു.എസിലെ ഒറിഗൻ യൂനിവേഴ്സിറ്റിയിലെ ക്രിസ്റ്റഫർ വൂൾഫും വില്യം റിപ്പിളുമാണ് ശാസ്ത്രസംഘത്തെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.