ഹോങ്കോങ് വാഴ്സിറ്റിയിൽ സംഘർഷം തുടരുന്നു
text_fieldsഹോങ്കോങ്: പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന ഹോങ്കോങ് പോളി ടെക്നിക് യൂനിവേഴ്സിറ്റിയിൽ സംഘർഷത്തിന് അയവുവന്നില്ല. വാഴ്സിറ്റി കാമ്പസിന കത്തുള്ള പ്രക്ഷോഭകരെ പിടികൂടാൻ തിങ്കളാഴ്ച ഉച്ചക്കു ശേഷം കലാപനിയന്ത്രണ സേന അക ത്തുകയറിയിട്ടുണ്ട്. ഒട്ടേറെ പേരെ പൊലീസ് അറസ്റ്റുചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും പ്രക്ഷോഭകരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് അരങ്ങേറിയത്.
യൂനിവേഴ്സിറ്റി അകത്തുനിന്ന് ഉപരോധിച്ച പ്രക്ഷോഭകർക്കുനേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അതേസമയം, അമ്പും വില്ലുമടക്കമുള്ള ആയുധങ്ങൾ കൊണ്ടാണ് പ്രക്ഷോഭകർ പൊലീസിനെ നേരിടുന്നത്.
അമ്പുകൊണ്ട് പരിക്കേറ്റ ഒരു പൊലീസ് ഓഫിസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തുന്നതിനെതിരെ പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോങ്കോങ് വിദ്യാർഥി പ്രക്ഷോഭം നിയന്ത്രണാതീതമായാൽ ചൈന നോക്കിയിരിക്കില്ലെന്ന് ബ്രിട്ടനിലെ ചൈനീസ് അംബാസഡർ ലിയു ഷിയോമിങ് പറഞ്ഞു.
സംഘർഷം നിയന്ത്രണവിധേയമാക്കാൻ ഹോങ്കോങ് സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് പരിധിവിടുന്നപക്ഷം ചൈന നോക്കിയിരിക്കില്ലെന്നും പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശക്തി തങ്ങൾക്കുണ്ടെന്നും അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.