ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർച്ചയുടെ വക്കിൽ –അഭിജിത് ബാനർജി
text_fieldsന്യൂയോർക്: തകർച്ചയുടെ വക്കിലാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെന്ന് 2019ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാവ് അഭിജിത് ബാനർജി. നിലവിലെ വളർച്ചനിരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചാൽ ഉടനൊന്നും തിരിച്ചുവരവിെൻറ ലക്ഷണങ്ങൾ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി രാജ്യം വളർച്ചയുടെ പാതയിലായിരുന്നു. മുന്നോട്ടുള്ള കുതിപ്പിെൻറ അത്തരം ഉറപ്പുകളെല്ലാം ഇപ്പോൾ ഇല്ലാതായെന്നും യു.എസിലെ ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ ബാനർജി പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഗവേഷണ മേഖലയിലുണ്ടെന്നും ദാരിദ്ര്യ നിർമാർജനത്തിന് നിരവധി മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട നേട്ടത്തിെൻറ തിളക്കത്തിൽ ഒരമ്മ
കൊൽക്കത്ത: മകനും മരുമകളും ഒരുമിച്ച് നൊബേലിൽ മുത്തമിടുേമ്പാൾ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം പങ്കുവെച്ച് അഭിജിത് ബാനർജിയുടെ മാതാവ് നിർമല ബാനർജി. അഭിജിതിനൊപ്പം എസ്തറും ആദരിക്കപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സെൻറർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ സാമ്പത്തികശാസ്ത്ര പ്രഫസറായ മാതാവ് പ്രതികരിച്ചു.
ചെറുപ്പത്തിലേ പ്രതിഭ തെളിയിച്ചവനായിരുന്നു അവനെന്നും എസ്തറും ബുദ്ധിമതിയാണെന്നും അവർ പ്രതികരിച്ചു. ഡൽഹി ജവഹർലാൽ യൂനിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാർഥികളും സമാന വികാരം പങ്കുവെച്ചു. വലിയ ആദരങ്ങൾ തേടിയെത്തുമെന്ന് അന്നേ ഉറപ്പായിരുന്നുവെന്ന് വാഴ്സിറ്റിയിൽ അഭിജിതിെൻറ അധ്യാപകനായിരുന്ന പ്രഫസർ അഞ്ജൻ മുഖർജി പറഞ്ഞു. കൊൽക്കത്തയിൽ ബിരുദം പൂർത്തിയാക്കിയശേഷം മാസ്റ്റേഴ്സ് പഠനത്തിനാണ് അദ്ദേഹം ജെ.എൻ.യുവിലെത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.