കാനഡയിൽ തടവിലായ വാവെയ് മേധാവിക്ക് ജാമ്യം
text_fieldsഒാട്ടവ: യു.എസ്-കാനഡ സഖ്യവും ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാവുമെന്ന സൂചന നൽ കി മുൻ കനേഡിയൻ നയതന്ത്രജ്ഞനെ ചൈന കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇതിനുപിന്നാലെ ഒ രാഴ്ച മുമ്പ് അറസ്റ്റ് ചെയ്ത ചൈനീസ് ടെലികോം ഭീമന് വാവെയ് ചീഫ് എക്സി ക്യൂട്ടിവ് മെങ് വാൻഷുവിന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു.
രാജ്യത്തെ എൻ. ജി.ഒ നിയമം ലംഘിച്ചു എന്ന പേരിൽ മുൻ കനേഡിയൻ നയതന്ത്രജ്ഞനായ മൈക്കൽ കോർവിങ്ങിനെ യാണ് ചൈനീസ് സുരക്ഷസേന കസ്റ്റഡിയിലെടുത്തത്. കോർവിങ് ഉപദേഷ്ടാവായ ഇൻറർനാ ഷനൽ ക്രൈസിസ് ഗ്രൂപ് എന്ന എൻ.ജി.ഒ ചൈനയിൽ ഒൗദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില ്ലെന്ന് കാണിച്ചാണ് നടപടി. രജിസ്റ്റർ ചെയ്യാത്ത എൻ.ജി.ഒകളുടെ ഭാഗമായി ചൈനയിൽ പ്രവ ർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ലൂ കാങ് വ്യക്തമാക്കി.
കോർവിങ്ങിെൻറ അറസ്റ്റിന് മെങ് വാൻഷുവിെൻറ അറസ്റ്റുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് കനേഡിയൻ പൊതുസുരക്ഷ മന്ത്രി റാൽഫ് ഗുഡേൽ അഭിപ്രായപ്പെട്ടപ്പോൾ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നതായി ചൈനയിൽ മുൻ കനേഡിയൻ അംബാസഡർ ഗയ് സെൻറ് ജാക്വസ് പറഞ്ഞു.
വാൻകൂവർ കോടതിയാണ് മെങ് വാൻഷുവിന് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടിവരുന്ന വാൻഷുവിന് കേസ് കഴിയുന്നതു വരെ രാജ്യം വിടാനാവില്ല. വാൻകൂവറിൽ ഭർത്താവ് ലിയു സിയാവോസോങ്ങിെൻറ പേരിലുള്ള ആഡംബര വസതിയിൽ വാൻഷുവിന് താമസിക്കാം.
കഴിഞ്ഞയാഴ്ചയാണ് വാൻഷു കാനഡയിൽ അറസ്റ്റിലായത്. ഇറാനെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധം ലംഘിച്ച് യു.എസിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ ഇറാനിലേക്ക് കയറ്റിയയച്ചെന്ന ആരോപണമാണ് അറസ്റ്റിനു പിന്നിൽ. വാൻഷുവിനെ നാടുകടത്തണമെന്ന യു.എസ് ആവശ്യം പരിഗണിച്ച് കാനഡ അതിനുള്ള നടപടികൾ തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
യു.എസ്-ചൈന വ്യാപാരയുദ്ധത്തിന് 90 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാവെയ് മേധാവിയുടെ അറസ്റ്റുണ്ടായത്.
സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് യു.എസുമായി ഭിന്നത നിലനിൽക്കുേമ്പാൾ ചൈനയുമായുള്ള ബന്ധത്തെ കാനഡ സുപ്രധാനമായി കണ്ടിരുന്നു. എന്നാൽ, അർജൻറീനയിൽ നടന്ന ജി20 ഉച്ചകോടിയിൽ യു.എസും കാനഡയും പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുകിയിരുന്നു. അതോടെ ചൈനയെ വിട്ട് യു.എസിനോട് അടുക്കാനുള്ള സമീപനമാണ് കാനഡ സ്വീകരിച്ചത്. ഇതിെൻറ ഭാഗമായാണ് യു.എസിെൻറ ആവശ്യപ്രകാരം വാൻഷൂവിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
ചൈനയിൽ കാണാതായ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
ബെയ്ജിങ്: ചൈനയിൽ കാണാതായ മാധ്യമപ്രവർത്തകൻ അറസ്റ്റിലാണെന്ന് സ്ഥിരീകരണം. കഴിഞ്ഞമാസം തുടക്കത്തിൽ കാണാതായ ഫോേട്ടാ ജേണലിസ്റ്റ് ലൂ ഗുവാങ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചതായി ഭാര്യ സൂ സിയാവോലിയാണ് ട്വിറ്ററിൽ വ്യക്തമാക്കിയത്. എന്നാൽ, ലൂവിെൻറ പേരിൽ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞതായി ഭാര്യ അറിയിച്ചു.
അറസ്റ്റ് സംബന്ധിച്ച് ഒൗദ്യോഗിക രേഖകൾ ലഭിക്കുകയോ ഭർത്താവിനെ കാണാനുള്ള അനുമതി ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് സൂ കൂട്ടിേച്ചർത്തു. ചൈനയിലെ സാമ്പത്തിക വികസനത്തിെൻറയും സാമൂഹിക മാറ്റങ്ങളുടെയും ഇരുണ്ട വശങ്ങൾ, വ്യവസായിക മലിനീകരണം, തൊഴിലാളി പീഡനം, എയ്ഡ്സ് ബാധിത പ്രദേശങ്ങൾ, ആഫ്രിക്കൻ മരങ്ങളുടെ അനധികൃത കടത്ത് തുടങ്ങിയ വിഷയങ്ങളിൽ പ്രശസ്തമായ ചിത്രങ്ങളെടുത്തിട്ടുള്ള ലു വേൾഡ് പ്രസ് േഫാേട്ടാ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
യു.എസിൽ താമസിക്കുന്ന 25കാരനായ ലൂ ചൈനയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.