മനുഷ്യാവകാശ ലംഘനം: ഇസ്രായേലിന് യു.എൻ സമിതിയിൽ രൂക്ഷവിമർശനം
text_fieldsജനീവ: മനുഷ്യാവകാശ നിയമങ്ങളും യു.എൻ പ്രമേയങ്ങളും തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേലിന് യു.എൻ മനുഷ്യാവകാശ സമിതിയിൽ രൂക്ഷ വിമർശനം. ഇസ്രായേൽ വംശീയവിവേചനം കാണിക്കുന്ന ‘അപ്പാർത്തീഡ്’ രാഷ്ട്രമാണെന്ന് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചു. ഒാരോ രാജ്യത്തെയും മനുഷ്യാവകാശങ്ങളെ വിലയിരുത്തുന്ന വാർഷികയോഗത്തിലാണ് വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധികൾ രൂക്ഷമായ ആക്രമണം ഇസ്രായേലിനെതിരെ നടത്തിയത്. ഫലസ്തീനികൾക്ക് സ്വയം നിർണയാവകാശം നൽകാതിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇക്കാര്യത്തിൽ തീരുമാനമില്ലാതെ മറ്റു അവകാശങ്ങൾ ലഭ്യമാക്കാനാകില്ലെന്നും പല അംഗങ്ങളും ചൂണ്ടിക്കാട്ടി. ചില രാജ്യങ്ങൾ 50ലേറെ വർഷമായി തുടരുന്ന ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ജോർഡൻ, യു.എ.ഇ, ഇറാൻ, റഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഫലസ്തീന് പൂർണ പിന്തുണയുമായി രംഗത്തെത്തിയത്. ബ്രിട്ടൻ, ഫിൻലൻഡ്, ഒാസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ കുട്ടികളെ തടവിലിടുന്ന നടപടികളെ വിമർശിച്ചു. അതേസമയം, തങ്ങളോട് വിവേചനപരമായാണ് മനുഷ്യാവകാശ സമിതി പെരുമാറുന്നതെന്ന് ഇസ്രായേൽ പ്രതിനിധി അവീവ റാസ് പറഞ്ഞു. സ്ഥിരമായി ഇസ്രായേൽ വിരുദ്ധമായ പ്രമേയങ്ങൾ സമിതി പാസാക്കുന്നതായും അവർ ആരോപിച്ചു. 2013ലെ അവസ്ഥയിൽനിന്ന് രാജ്യം മനുഷ്യാവകാശ സംരക്ഷണത്തിൽ ഏറെ മുന്നോട്ടുപോയെന്നും അവർ അവകാശപ്പെട്ടു. ഇസ്രായേലിൽ നിഷ്പക്ഷ സമിതികളെ യുദ്ധക്കുറ്റങ്ങളിൽ അന്വേഷണം നടത്തുന്നതിന് പ്രവേശിപ്പിക്കണമെന്നും ചില രാജ്യങ്ങളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. വിവിധ സിവിൽ െസാസൈറ്റി സംഘടനകെളയും മനുഷ്യാവകാശ സംഘടനകെളയും രാജ്യത്ത് പ്രവേശിപ്പിക്കണമെന്നും ബെൽജിയം, ബൊളീവിയ, കാനഡ, മഡഗാസ്കർ എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.