Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഹൈഡ്രോക്‌സിക്ലോറോക്വിൻ കോവിഡ്​ ചികിത്സക്ക്​ ഫലപ്രദമല്ലെന്ന്​ കണ്ടെത്തൽ

text_fields
bookmark_border
hydroxychloroquine
cancel

ലണ്ടൻ: മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്​. ന്യൂ ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച നിരീക്ഷണ പഠനത്തിലാണ്​ ആരോഗ്യവിദഗ്​ധർ ഇത്​ വ്യക്​തമാക്കുന്നത്​. ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകിയ ശേഷം രോഗികളുടെ അവസ്ഥയിൽ ഒരു മാറ്റവുമുണ്ടായില്ലെന്നാണ്​ പുതിയ പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നത്​. 

മലേറിയ മരുന്നി​​െൻറ ഉപയോഗ മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് അത് ഭേദമായിട്ടില്ലെന്നും കോവിഡ്​ മരണ നിരക്ക് കുറക്കാൻ സാധിച്ചിട്ടില്ലെന്നുമാണ്​ നിരീക്ഷണം. മരുന്നിൽ ഗുണങ്ങളോ ദോഷങ്ങളോ ഇല്ല. ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാത്തവരെ അപേക്ഷിച്ച് അത് നൽകിയ രോഗികളിൽ മരണം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലോ കുറവോ ആയി കണ്ടിട്ടില്ല. ഹൈഡ്രോക്‌സിക്ലോറോക്വിൻ ഒരു തരത്തിലും അത്തരമൊരു അവസ്ഥയെ ബാധിക്കുന്നില്ലെന്നുമാണ്​ പഠനത്തിൽ പറയുന്നത്​.

അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അടക്കം കോവിഡ്​ ചികിത്സക്ക്​ സമാന മരുന്ന്​ ഗുണം ചെയ്യുമെന്ന്​ അവകാശവാദവുമായി എത്തിയിരുന്നു. ഹൈഡ്രോക്​സിക്ലോറോക്വിൻ അമേരിക്കക്ക്​ നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപി​​​​​െൻറ ഭീഷണിക്ക്​ പിന്നാലെ  2.9 കോടി ഡോസ്​ മരുന്ന് ഇന്ത്യ അമേരിക്കയിലേക്ക്​ കയറ്റുമതിയും ചെയ്​തിരുന്നു. എന്നാൽ, മലേറിയ മരുന്നി​​െൻറ ഉപയോഗം മൂലം ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിഭാഗത്തി​​െൻറ നിർദേശത്തോടെയല്ലാതെ ഉപയോഗിക്കരുതെന്നും അമേരിക്കൻ​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ ദിവസങ്ങൾക്ക്​ മുമ്പ്​ ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hydroxychloroquinDonald Trump
News Summary - hydroxychloroquine for coronavirus COVID-19 treatment fails another test-world news
Next Story