ആണവമുക്ത ലോകത്തിനായി‘െഎ കാൻ’
text_fieldsഒാസ്േലാ: വ്യക്തികൾക്കല്ല, ആണവായുധ നിരായുധീകരണത്തിനായി പോരാടുന്ന നാനൂറിലേറെ സംഘടനകളുടെ കൂട്ടായ്മയായ ഇൻറർനാഷനൽ കാമ്പയിൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺസിനാണ് (െഎ.സി.എ.എൻ; െഎ കാൻ) ഇക്കുറി സമാധാനത്തിനുള്ള നൊേബൽ പുരസ്കാരം. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിരായുധീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് മുന്നൂറോളം നാമനിർദേശങ്ങളിൽനിന്ന് ഇൗ സംഘടനയെ നൊബേൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കാൻ കാരണം. ലോകത്ത് ആണവായുധ ഭീഷണി അതിെൻറ പാരമ്യതയിലെത്തിനിൽക്കുന്ന കാലഘട്ടത്തിലാണ് അതിനെതിരെ പ്രവർത്തിക്കുന്ന സംഘടന നൊബേലിന് അർഹമായതെന്നത് ശ്രദ്ധേയമാണ്.
ഒൗദ്യോഗിക പ്രഖ്യാപനത്തിന് ഒരു മിനിറ്റ് മുമ്പ് നൊേബൽ കമ്മിറ്റി ഫോണിൽ വിളിച്ച് പുരസ്കാരമുണ്ടെന്ന് അറിയിച്ചപ്പോൾ കുസൃതി നിറഞ്ഞ തമാശയായാണ് കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ബിയാട്രീസ് ഫിന്നിന് തോന്നിയത്. ഒാസ്ലോയിൽ ഒൗദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതിനു ശേഷമാണവർ അത് വിശ്വസിച്ചത്. ‘പ്രതിരോധ ആവശ്യത്തിനെന്നുപറഞ്ഞ് ആണവായുധങ്ങൾ സംഭരിച്ചുകൂട്ടുന്ന രാജ്യങ്ങൾക്കുള്ള സന്ദേശമാണീ പുരസ്കാരം. ഇൗ സുരക്ഷയുടെ പേരു പറഞ്ഞാണ് നാം നിരപരാധികളായ ആയിരക്കണക്കിന് ജനങ്ങളെ കൂട്ടമായി സംഹരിക്കുന്നത്. ഇത് ഒരിക്കലും നീതീകരിക്കാനാവില്ല. ചരിത്രപരമായ ഇൗ നേട്ടം തീർച്ചയായും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരും. എത്രയോ കാലം മുേമ്പ ശീതയുദ്ധം അവസാനിച്ചതാണ്. തുടർന്നും ഇത്തരം ആണവായുധങ്ങൾ അംഗീകരിക്കാനാവില്ല’ -ബിയാട്രീസ് തുടർന്നു.
ഉത്തര കൊറിയയെപോലെ കൂടുതൽ രാജ്യങ്ങൾ വൻതോതിൽ ആണവായുധപരീക്ഷണങ്ങൾ നടത്തുകയാണ്. പ്രപഞ്ചത്തിനും മനുഷ്യജീവനും അത്യന്തം ഭീഷണിയുയർത്തുന്നതാണിത്. ഖനനവും സൈനികോപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതും ജൈവ-രാസായുധങ്ങൾ നിർമിക്കുന്നതും വിലക്കാൻ അന്താരാഷ്ട്ര സമൂഹങ്ങൾ ഏതറ്റം വരെയും ചെന്നിട്ടുണ്ട്. എന്നാൽ, ഏറ്റവും കൂടുതൽ വിനാശം വിതക്കുന്ന ആണവായുങ്ങൾ നിരോധിക്കാൻ ആരും ഒരു നിയമവും കൊണ്ടുവന്നില്ല. ആ നിയമപരമായ വിടവുനികത്താൻ ലക്ഷ്യംവെച്ചാണ് െഎകാൻ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.
ആണവനിരായുധീകരണം എന്ന ലക്ഷ്യം നിറവേറ്റാൻ നിരന്തരമായി രാഷ്ട്രങ്ങളിൽ സമ്മർദം ചെലുത്തി ക്കൊണ്ടിരിക്കുന്നു. ആണവായുധ നിരോധനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ ആണവായുധരാഷ്ട്രങ്ങളും ഇൗ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകണമെന്നാണ് െഎകാൻ ആവശ്യപ്പെടുന്നത്. ലോകത്ത് അമേരിക്കയും റഷ്യയുമാണ് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശമുള്ള രാഷ്ട്രങ്ങൾ. ലോകത്താകമാനമുള്ള 15,000 ആണവായുധങ്ങൾ നിരായുധീകരിക്കാനുള്ള നടപടിയാണ് െഎ കാൻ ആവശ്യപ്പെടുന്നത്. റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ഇന്ത്യ, പാകിസ്താൻ, ഉത്തര കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ ഒപ്പുവെക്കാത്തിടത്തോളംകാലം െഎക്യരാഷ്ട്ര സഭയുടെ ആണവനിർവ്യാപന കരാർ ഒരിക്കലും പ്രാവർത്തികമാകില്ല.
വലിയ നഗരത്തിൽ ഒരൊറ്റ അണുബോംബ് പ്രയോഗിച്ചാൽ പോലും ലക്ഷക്കണക്കിന് ആളുകളാണ് നാമാവശേഷമാകുന്നത്. ആണവായുധ രാഷ്ട്രങ്ങൾ പ്രതിവർഷം 10,500 കോടി ഡോളർ ആണവായുധങ്ങൾവാങ്ങാനായി ചെലവഴിക്കുന്നുണ്ട്. ഇൗ പണം ആരോഗ്യം, വിദ്യാഭ്യാസം, ദുരിതാശ്വാസസഹായം തുടങ്ങിയ നിരവധി മേഖലകൾക്കായി വകമാറ്റി ചെലവഴിച്ചാൽ ലോകത്തിെൻറ ഗതിതന്നെ മാറിപ്പോകും. ദലൈലാമയും യോകോ ഒാനോയും ഡെസ്മണ്ട് ടുട്ടുവും െഎ കാനിെൻറ വക്താക്കളാണ്. ഗാന്ധിയും മാർട്ടിൻ ലൂഥർ കിങ്ങും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവരും െഎ കാനിെൻറ ഭാഗമാവുമായിരുന്നുവെന്ന് നടനും ആക്ടിവിസ്റ്റുമായ മാർട്ടിൻ ഷീൻ കുറിച്ചു. പുരസ്കാരം ആണവായുധങ്ങൾക്കെതിരായ പോരാട്ടവഴിയിൽ നല്ല നിമിത്തമാണെന്ന് യു.എൻ പ്രതികരിച്ചു.
1901 മുതൽ സമാധാന നൊബേൽ ആരംഭിച്ചതുമുതൽ 27 തവണ രാജ്യാന്തര കൂട്ടായ്മകൾക്കാണ് ഇതുവരെ പുരസ്കാരം ലഭിച്ചത്.
എന്താണ് ‘െഎ കാൻ’?
ജനീവ: 101 രാജ്യങ്ങളിലെ 468 സർക്കാരിതര സംഘടനകളുടെ കൂട്ടായ്മയാണിത്. 2007ൽ വിയനയിലാണ് സംഘടന രൂപവത്കരിച്ചത്. ആണവനിർവ്യാപനമെന്ന െഎക്യരാഷ്ട്രസഭയുടെ ലക്ഷ്യത്തിൽനിന്ന് അൽപംകൂടി മുന്നോട്ടുപോയി ആണവനിരായുധീകരണമാണ് െഎ കാൻ ലക്ഷ്യം വെക്കുന്നത്. തുടക്കത്തിൽ, ആസ്ട്രേലിയയിലെ മെൽബൺ ആയിരുന്നു പ്രവർത്തന തട്ടകം. പിന്നീട് സ്വിറ്റ്സർലൻഡിലെ ജനീവയിലേക്ക് മാറ്റുകയായിരുന്നു.
2006ൽ നൊബേലിന് അർഹരായ, ആണവയുദ്ധത്തിന് എതിരെ പ്രവർത്തിക്കുന്ന ഫിസിഷ്യന്മാരുടെ രാജ്യാന്തര സംഘടന ഫിൻലൻഡിൽ നടത്തിയ കോൺഗ്രസിലാണ് ഐ.സി.എ.എൻ(െഎ കാൻ) രൂപവത്കരിക്കാൻ തീരുമാനിച്ചത്. രാജ്യാന്തര നിർവാഹക സമിതി ആണ് സംഘടനയുടെ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നത്. അക്രോണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്ആർമമെൻറ് ഡിപ്ലോമസി, ഇൻറർനാഷനൽ ഫിസിഷ്യൻസ് ഫോർ ദ പ്രിവൻഷൻ ഓഫ് ന്യൂക്ലിയർ വാർ, നോർവീജിയൻ പീപ്ൾസ് എയ്ഡ്, പി.എ.എക്സ്, പീസ് ബോട്ട്, ലാറ്റിനമേരിക്ക ഹ്യൂമൻ സെക്യൂരിറ്റി നെറ്റ്വർക്, സ്വീഡിഷ് ഫിസിഷ്യൻസ് ഫോർ ദ പ്രിവൻഷൻ ഓഫ് ന്യൂക്ലിയർ വാർ, സമാധാനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള രാജ്യാന്തര വനിത കൂട്ടായ്മ, യു.കെയിലെ ആർട്ടിക്കിൾ 36 തുടങ്ങിയ രാജ്യാന്തര സംഘടനകളാണ് ഇപ്പോൾ ഐ കാനിൽ ഉള്ളത്.
അടുത്തിടെ ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചപ്പോഴും മാനവരാശിക്കു മുന്നറിയിപ്പുമായി െഎ കാൻ പ്രചാരണം നടത്തിയിരുന്നു. യു.എൻ ആണവ നിർവ്യാപന ഉടമ്പടി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിലും രാജ്യങ്ങളെ ആണവ നിർവ്യാപന ചിന്തയിലേക്ക് വഴിനടത്തുന്നതിനും നിർണായക പങ്കു വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.