ചൊവ്വയിൽ മഞ്ഞുപുതഞ്ഞ് മഹാഗർത്തം
text_fieldsലണ്ടൻ: ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് െഎസ് സ്കേറ്റിങ്ങിന് ചൊവ്വാഗ്രഹത്തി ൽ പോയാലോ? യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാഴ്സ് എക്സ്പ്രസ് ഉപഗ്രഹം പകർത്തി അയ ച്ച പുതിയ ചിത്രമാണ് ശാസ്ത്രലോകത്തും സമൂഹമാധ്യമങ്ങളിലും ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടത്.
ഗ്രഹത്തിെൻറ ഉത്തര ധ്രുവത്തിൽ 82 കിലോമീറ്റർ വ്യാപ്തിയുള്ള കോ റോലേവ് ഗർത്തം മുഴുക്കെ മഞ്ഞുപുതഞ്ഞുകിടക്കുന്ന ചിത്രമാണ് പുറത്തുവന്നത്. 20 കിലോമീറ്റർ വരെ ആഴത്തിൽ പുതഞ്ഞ് ഏകദേശം 2200 ക്യുബിക് കിലോമീറ്റർ മഞ്ഞ് കോറോലേവ് ഗർത്തത്തിലുണ്ടെന്നാണ് നിഗമനം.
2003 ഡിസംബർ അവസാനം ചൊവ്വാഗ്രഹം പഠിക്കാനായി പുറപ്പെട്ട മാഴ്സ് എക്സ്പ്രസ് ഉപഗ്രഹം 15 വർഷം പൂർത്തിയാക്കാനിരിക്കെയാണ് ചിത്രം അയച്ചത്. ഉപഗ്രഹത്തിനകത്തെ ഹൈെറസലൂഷൻ സ്റ്റീരിയോ കാമറയാണ് ചിത്രമെടുത്തത്. വ്യത്യസ്ത ഭ്രമണപഥങ്ങളിലായി എടുത്ത അഞ്ചു ചിത്രങ്ങൾ ചേർത്താണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രം തയാറാക്കിയത്.
റഷ്യൻ ബഹിരാകാശ സാേങ്കതികതയുടെ പിതാവായ സെർജി കൊറോലേവിെൻറ പേരിലാണ് ഗർത്തം വിളിക്കപ്പെടുന്നത്. ആദ്യമായി അയക്കപ്പെട്ട കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് ഉൾപ്പെടെ നിരവധി ബഹിരാകാശദൗത്യങ്ങളിൽ പങ്കാളിയായിരുന്നു കൊറോലേവ്. ആഴ്ചകൾക്കു മുമ്പാണ് നാസയുടെ ചൊവ്വാദൗത്യമായ ഇൻസൈറ്റ് ഗ്രഹത്തിലെത്തി സെൽഫിയെടുത്ത് അയച്ചത്.
സൗരയൂഥത്തിെൻറ അതിവിദൂരതയിൽ പുതിയ അതിഥി
ലണ്ടൻ: സൗരയൂഥത്തിെൻറ അതിവിദൂരതയിൽ പുതിയ അതിഥിയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ശരാശരി 120 ആസ്ട്രോണമിക്കൽ യൂനിറ്റ് (ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരമായ ഏകദേശം 15 കോടി കി.മീറ്റർ ആണ് ഒരു ആസ്ട്രോണമിക്കൽ യൂനിറ്റ്) അകലത്തിലാണ് പുതിയ വസ്തുവിനെ തിരിച്ചറിഞ്ഞത്. സൂര്യനിൽനിന്ന് 96 ആസ്ട്രോണമിക്കൽ യൂനിറ്റ് അകലെ തിരിച്ചറിഞ്ഞ എറിസ് ആയിരുന്നു ഇതുവരെയും സൗരയൂഥത്തിലെ ഏറ്റവും അകലത്തുള്ള വസ്തു.
വാഷിങ്ടൺ ഡി.സിയിലെ കാർണഗി സയൻസ് ഇൻസ്റ്റിറ്റ്യൂഷനിലുള്ള സ്േകാട്ട് എസ് ഷെപ്പേർഡ്, ഹവായ് യൂനിേവഴ്സിറ്റിയിലെ ഡേവിഡ് തോളൻ, നോർതേൺ അരിസോണ യൂനിേവഴ്സിറ്റിയിലെ ചാഡ് ട്രുജിലോ എന്നിവർ ചേർന്നാണ് കണ്ടുപിടിച്ചത്. സൗരയൂഥത്തിൽനിന്ന് 80 ആസ്ട്രോണമിക്കൽ യൂനിറ്റ് അകലെ കൊച്ചു ഉപഗ്രഹമായ ഗോബ്ലിൻ കണ്ടുപിടിച്ചതും ഇതേ സംഘമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.