മ്യാന്മർ റോഹിങ്ക്യകളെ സംരക്ഷിക്കണം –അന്താരാഷ്്ട്ര നീതിന്യായ കോടതി
text_fieldsഹേഗ്: റോഹിങ്ക്യൻ മുസ്ലിം ന്യൂനപക്ഷം വംശഹത്യക്കിരയാകാതിരിക്കാൻ അടിയന്തര നടപ ടി സ്വീകരിക്കണമെന്ന് മ്യാന്മറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. 1948ലെ വംശഹത്യ വിരുദ്ധ കൺവെൻഷെൻറ നിർദേശങ്ങൾ ഉയർത്തിപ്പിടിച്ച 17 അംഗ കോടതി, റോഹിങ്ക്യകളുടെ അവ കാശങ്ങൾക്കു മേൽ മ്യാന്മർ ഭരണകൂടം അപരിഹാര്യമായ കോട്ടം വരുത്തിയതായി അഭിപ്രായപ ്പെട്ടു. വിഷയത്തിെൻറ അടിയന്തര സ്വഭാവം പരിഗണിച്ചാണ് കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാറിെൻറ പിന്തുണയോടെ നടക്കുന്ന അക്രമങ്ങളിൽ 7,30,000ത്തോളം റോഹിങ്ക്യകൾ അഭയാർഥികളായതായി ചൂണ്ടിക്കാട്ടി 2019 നവംബറിൽ ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് ഹേഗിലെ കോടതിയെ സമീപിച്ചത്. ഗാംബിയയിൽനിന്നും മ്യാന്മറിൽനിന്നുമുള്ള ഓരോ അംഗങ്ങളുൾപ്പെടുന്ന 17 അംഗ ജഡ്ജിമാർ, റോഹിങ്ക്യകൾ സംരക്ഷിത വിഭാഗമാണെന്ന് ഐകകണ്േഠ്യന പ്രഖ്യാപിച്ചു. യു.എൻ വംശഹത്യ വിരുദ്ധ കൺവെൻഷനിലെ രണ്ടാം വകുപ്പ് പ്രകാരമാണ് വിധി.
അന്താരാഷ്്ട്ര വസ്തുതാന്വേഷണ ദൗത്യത്തിെൻറ റിപ്പോർട്ട് ഉദ്ധരിച്ച കോടതി, റോഹിങ്ക്യകൾ, 2016 ഒക്ടോബർ മുതൽ ഭരണകൂടത്തിെൻറ വ്യവസ്ഥാപിത അക്രമത്തിനും പീഡനത്തിനും ഇരയായതായി നിരീക്ഷിച്ചു. മ്യാന്മറിന് സ്വാതന്ത്ര്യം കിട്ടും മുേമ്പ തലമുറകളായി അവിടെ ജീവിക്കുന്നവരായിട്ടും 1982ലെ പൗരത്വ നിയമം അവരെ രാജ്യമില്ലാത്തവരാക്കുകയും പതിയെ അവരുടെ അവകാശങ്ങൾ നിഷേധിച്ച് 2015ൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് അവരെ പുറത്താക്കുകയും ചെയ്തു.
മ്യാന്മറിൽ സൈനിക നിയന്ത്രണത്തിൽ കഴിയുന്ന ആറു ലക്ഷം റോഹിങ്ക്യകളുടെ സ്ഥിതി അതിഗുരുതരമാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഈ സാഹചര്യത്തിൽ റോഹിങ്ക്യൻ വംശഹത്യ തടയാൻ മ്യാന്മർ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണം. റോഹിങ്ക്യകളെ കൊല്ലുന്നതും ശാരീരിക-മാനസിക പീഡനം നടത്തുന്നതും കൂട്ട ഹത്യ നടത്തുന്നതും അവരുടെ ജനനം തടയുന്നതുമടക്കമുള്ളവക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം.
സേനയോ മറ്റു വിഭാഗങ്ങളോ വംശഹത്യയും മറ്റ് അതിക്രമങ്ങളും നടത്തുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും അന്താരാഷ്്്്ട്ര കോടതി ആവശ്യപ്പെട്ടു. ഈ നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് സമയബന്ധിതമായി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.