റോഹിങ്ക്യകളെ നാടുകടത്തി: ഇന്ത്യക്ക് യു.എൻ വിമർശനം
text_fieldsജനീവ: ഏഴു റോഹിങ്ക്യൻ വംശജരെ മ്യാന്മറിലേക്ക് നാടുകടത്തിയ ഇന്ത്യയുടെ നടപടിയിൽ കടുത്ത വിമശനം അറിയിച്ച് െഎക്യരാഷ്ട്ര സഭ. വ്യാഴാഴ്ച ഇന്ത്യ നാടുകടത്തിയവരുടെ സുരക്ഷയിൽ കടുത്ത ഉത്കണ്ഠയുണ്ടെന്ന് യു.എൻ അഭയാർഥി ഏജൻസി പറഞ്ഞു.
കുടിയേറ്റ നിയമം ലംഘിച്ചതിന് 2012 മുതൽ ഇന്ത്യയിൽ തടവിൽ കഴിഞ്ഞവരെയാണ് മ്യാന്മർ അധികൃതർക്ക് കൈമാറിയത്. മ്യാന്മർ സൈന്യം റോഹിങ്ക്യൻ മുസ്ലിംകളെ വംശഹത്യ ചെയ്യുന്ന സാഹചര്യം പരിഗണിക്കാതുള്ള ഇന്ത്യൻ നടപടിയിൽ യു.എൻ ഉത്കണ്ഠ അറിയിച്ചിരുന്നു. അന്തരാഷ്ട്ര തലത്തിൽ അഭയാർഥികൾക്കുള്ള സംരക്ഷണം റോഹിങ്ക്യകൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് അഭയാർഥി ഏജൻസി വക്താവ് ആന്ദ്രേജ് മഹെസിക് പറഞ്ഞു.
റോഹിങ്ക്യകളെ നാടുകടത്താനുള്ള ഇന്ത്യൻ തീരുമാനം അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാെണന്ന് വംശീയതക്കെതിരായ യു.എൻ ദൗത്യത്തിെൻറ പ്രത്യേക പ്രതിനിധി ടെൻഡയ് അച്യൂമെ ചൊവ്വാഴ്ച തന്നെ പറഞ്ഞിരുന്നു. സ്വന്തം നാട്ടിൽ കൊല്ലപ്പെടുമെന്നതിനാൽ തിരിച്ചയക്കരുതെന്ന റോഹിങ്ക്യകളുടെ അപേക്ഷ വ്യാഴാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയതിനെ തുടർന്നായിരുന്നു നാടുകടത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.