എൽ.ടി.ടി.ഇക്കെതിരെ ബ്രിട്ടീഷ് പൈലറ്റിെൻറ സഹായം ഇന്ത്യ തേടിയെന്ന് വെളിപ്പെടുത്തൽ
text_fieldsലണ്ടൻ: 1980കളിൽ ശ്രീലങ്കയിൽ തമിഴ്പുലികളെ നേരിടാൻ ഇന്ത്യൻ സമാധാന സേന ബ്രിട്ടീഷ് പൈലറ്റിെൻറ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. ബ്രിട്ടൻ കേന്ദ്രമായുള്ള അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ഫിൽ മില്ലറുടെ പുതിയ പുസ്തകം ‘കീനീ മീനി: ദ ബ്രിട്ടീഷ് മെർസനറീസ് ഹു ഗോട്ട് അവേ വിത്ത് വാർ ക്രൈംസി’ൽ ആണ് വെളിപ്പെടുത്തലുള്ളത്.
ശ്രീലങ്കയിൽ ബ്രിട്ടീഷ് സൈനിക സാന്നിധ്യത്തെ ഇന്ത്യൻ നയതന്ത്രജ്ഞർ പരസ്യമായി എതിർത്തപ്പോഴും എൽ.ടി.ടി.ഇക്കെതിരായ പോരാട്ടത്തിന് 1987ൽ വാടകക്കെടുത്ത ബ്രിട്ടീഷ് പൈലറ്റുമാരെ ഇന്ത്യൻ സൈന്യം ഉപയോഗിച്ചതായി പുസ്തകം പറയുന്നു. ശത്രുവിെൻറ ശത്രു മിത്രം എന്ന നിലയിലാണ് ഇന്ത്യ ഇതിനെ സമീപിച്ചത്.
അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡൻറ് ജയവർധനെയും തമ്മിൽ കരാർ ഒപ്പിടുന്നതു വരെ ഇത് തുടർന്നതായും പുസ്തകം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.