എഡിൻബർഗ് മിലിട്ടറി ടാറ്റൂവിൽ ഇത്തവണ ഇന്ത്യൻ നാവികസേന ബാൻഡും
text_fieldsലണ്ടൻ: പ്രശസ്തമായ റോയൽ എഡിൻബർഗ് മിലിട്ടറി ടാറ്റൂ ആഘോഷപരിപാടിയിൽ ഇന്ത്യൻ നാവികസേന വാദ്യസംഘവും പെങ്കടുക്കും. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയായിരിക്കും ഇന്ത്യൻ സംഘം കാഴ്ചവെക്കുക.
ബ്രിട്ടീഷ് ൈസന്യം, കോമൺവെൽത്ത്, അന്താരാഷ്ട്ര ൈസനിക വാദ്യസംഘങ്ങൾ, കലാസംഘങ്ങൾ എന്നിവയുടെ പ്രത്യേക വാർഷികാഘോഷ പരിപാടിയാണ് റോയൽ എഡിൻബർഗ് മിലിട്ടറി ടാറ്റൂ. സ്കോട്ലൻഡ് തലസ്ഥാനമായ എഡിൻബർഗിലെ കൊട്ടാരത്തിലാണ് എല്ലാ വർഷവും പരിപാടി നടക്കാറ്. 1950ലാണ് റോയൽ എഡിൻബർഗ് മിലിട്ടറി ടാറ്റൂ ആദ്യമായി അവതരിപ്പിച്ചത്. പരിപാടിയുടെ മുഖ്യ ആസൂത്രകനും നേവി ഡയറക്ടർ ഒാഫ് മ്യൂസിക്കുമായ വിജയ് ചാൾസ് ഡിക്രൂസിനുകീഴിലാണ് 66 അംഗ ഇന്ത്യൻ സംഘം പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികവും ഇന്ത്യ-യു.കെ ഇയർ ഒാഫ് കൾചറുമായി ആഘോഷിക്കുന്ന ഇൗ വർഷം പരിപാടിയിൽ ലോകത്തിെൻറ പല ഭാഗത്തുനിന്നുമുള്ള 1200 കലാകാരന്മാർ പെങ്കടുക്കും. ആഗസ്റ്റ് 26 വരെ ഒരാഴ്ചക്കാലമാണ് ഇൗ വർഷത്തെ പരിപാടി നടക്കുക. 25 ഷോകളിലും 1200ഒാളം കലാകാരന്മാർ പെങ്കടുക്കും. ഒാരോന്നിനും 8800ഒാളം കാഴ്ചക്കാരുണ്ടാകും. ഇന്ത്യൻ സംഘത്തിനുപുറമെ ആസ്ട്രേലിയ, ഫ്രാൻസ്, ജർമനി, ജപ്പാൻ, മാൾട്ട, മോണകോ, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളും ബ്രിട്ടനിൽനിന്നുള്ള 20 സംഘവും പരിപാടിയിൽ ഭാഗഭാക്കാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.