കോവിഡ് അനുഭവം പങ്കുവെച്ച് ലണ്ടനിലെ ഇന്ത്യൻ വംശജ
text_fieldsലണ്ടൻ: ‘എത്ര സ്വാഭാവികമായാണ് നമ്മൾ ശ്വാസമെടുക്കുന്നത്. പക്ഷേ, അകത്തേക്കും പുറത്തേക്കും ശ്വാസ വായു സഞ്ചരിക ്കുന്നത് എങ്ങനെയാണെന്ന് ഇനി ഞാനോർക്കും’.. കോവിഡ് ബാധിതയായി ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴി ഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ലണ്ടനിലെ റിയ ലഖാനി പറയുന്നു. ഇപ്പോഴും ചെറിയ ശ്വാസ തടസം അനുഭവിക്കുന് ന റിയ വീട്ടിൽ സമ്പർക്ക വിലക്കുകളുമായി വിശ്രമത്തിലാണ്.
ഇന്ത്യൻ വംശജയായ റിയ, സെയിൽസ് എക്സിക്യൂട്ടിവാണ് . മറ്റൊരു രോഗത്തിന് നേരത്തെ നിശ്ചയിച്ചതനുസരിച്ച് ശസ്ത്രക്രിയക്കായി ആശുപത്രിയിെലത്തിയതായിരുന്നു അവർ. അവിടെ ചികിത്സക്കിടെ ചില ലക്ഷണങ്ങൾ കണ്ടെങ്കിലും കോവിഡ് ബാധിക്കാൻ അവസരങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ സംശയിച്ചില്ല. ഉറപ്പ് വരുത്താൻ മാത്രമായാണ് സാമ്പ്ൾ പരിശോധനക്ക് നൽകിയത്. പോസിറ്റീവ് ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി.
രോഗാവസ്ഥ കൂടുതൽ മോശമായതോടെ അവരെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ‘ഞാൻ ഏറെക്കുറെ മരിച്ചിരുന്നു’ എന്നാണ് രോഗം ഗുരുതരമായ അവസ്ഥയെ കുറിച്ച് റിയ പറയുന്നത്. കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായത്തോെടയാണ് ആ ദിവസങ്ങളിൽ അവർ അതിജീവിച്ചത്. ‘ശ്വാസമെടുക്കുന്നത് മല കയറുന്നത് പോലെ പ്രയാസമുള്ള കാര്യമായിരുന്നു’-റിയ പറയുന്നു.
കുടുംബാംഗങ്ങളോടടക്കം അകലം പാലിച്ച് കർശന വിലക്കുകളുമായാണ് അവർ ഇപ്പോൾ വീട്ടിൽ കഴിയുന്നത്. ശ്വസനം ഇപ്പോഴും പ്രയാസമുള്ള കാര്യമാണെന്ന് അവർ പറയുന്നു. എന്നാൽ, വിശ്രമത്തിലൂടെ ആരോഗ്യം തിരിച്ച് കിട്ടുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഗുരുതര സാഹചര്യം മറികടക്കാനായാൽ, 80 ശതമാനം കോവിഡ് രോഗികൾക്കും പ്രത്യേക ചികിത്സ ഇല്ലാതെ തന്നെ ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നുണ്ട്. കോവിഡ് ബാധിക്കുന്ന ആറിൽ ഒരാൾക്ക് മാത്രമാണ് രോഗം ഗുരുതരമാകുന്നതെന്നാണ് ഇതു വരെയുള്ള കണക്കുകൾ തെളിയിക്കുന്നത്.
ആശുപത്രി ജീവനക്കാരുടെ സേവനവും റിയ സ്മരിക്കുന്നുണ്ട്. അവരാണ് യഥാർഥ താരങ്ങൾ എന്നാണ് അതേകുറിച്ച് റിയക്ക് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.