ഇന്ത്യൻ വംശജൻ ലിയോ വരദ്ക്കർ െഎറിഷ് പ്രധാനമന്ത്രി
text_fieldsഡബ്ലിൻ: ഇന്ത്യൻ വംശജനായ സ്വവർഗാനുരാഗി ലിയോ വരദ്ക്കർ െഎറിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 60 ശതമാനം വോട്ടു നേടിയാണ് നിലവിൽ സാമൂഹികസുരക്ഷ മന്ത്രിയും ഫൈൻ ഗീൽ പാർട്ടി നേതാവുമായ 38കാരൻ വരദ്ക്കർ തെരഞ്ഞെടുപ്പിൽ വിജയിച്ചത് . അയർലാൻറിെൻറ ചരിത്രത്തിലെ പ്രായംകുറഞ്ഞയാളും സ്വവർഗാനുരാഗിയുമായ ആദ്യ പ്രധാനമന്ത്രിയാണ് വരദ്ക്കർ. ഇൗ മാസം തന്നെ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കും.
തെരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഭവനമന്ത്രി സിമോൺ കവനെക്ക് 40 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സർേവകളും വരദ്ക്കറിനു തന്നെയാണ് വിജയസാധ്യത പ്രവചിച്ചിരുന്നത്.
ഡബ്ലിനിൽ ജനിച്ച വരദ്ക്കറുടെ അച്ഛൻ മുംബൈ സ്വദേശി ഡോ.അശോക് വരദ്ക്കറാണ്. അമ്മ െഎറിഷ് സ്വദേശി മിറിയമാണ്. ഡോക്ടറായ വരദ്ക്കർ 2015ലാണ് സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയത്. വരദ്ക്കറിെൻറ ജീവിതപങ്കാളി മാത്യു ബാരറ്റും ഡോ്കടറാണ്.
സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ രാജ്യമാണ് അയർലാൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.